Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :മൊബൈല്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം തടയാന്‍ വിരലടയാളം നിര്‍ബന്ധമാക്കി. പുതിയ സിം കാര്‍ഡ് നല്‍കുമ്പോള്‍ വിരലടയാളം നിര്‍ബന്ധനമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി.ആധാര്‍ കാര്‍ഡുമായി ബന്ധിച്ച് വിരലടയാളം ശേഖരിക്കാനാണ് നിര്‍ദേശം. വിരലടയാളം ലഭ്യമാക്കിയാല്‍ മാത്രമേ പുതിയ സിം കാര്‍ഡുകള്‍ പ്രവര്‍ത്തന സജ്ജമാവൂ. ഇത്തരം ഫിസിക്കല്‍ വേരിഫിക്കേഷന്‍ രേഖകള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കാന്‍ പ്രത്യേക വിഭാഗം രൂപീകരിക്കാനും ഇത് നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡുമായി ബന്ധിപ്പിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. സിം കാര്‍ഡ് നല്‍കുന്ന കമ്പനികളാണ് വിരലടയാളം രേഖപ്പെടുത്തേണ്ടത്.മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് സിംകാര്‍ഡ് വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്.
Leave a Reply