Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംഘഗാനം ഒറ്റയ്ക്ക് പാടുന്ന പാട്ടുകാരിയുടെ വീഡിയോ യൂട്യൂബിൽ വൈറലാകുന്നു. വാദ്യോപകരണങ്ങൾ ഒന്നുമില്ലാതെ കൈയും വായും ഉപയോഗിച്ച് വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ താളമിട്ട് പാടുന്ന ഗാനമാണ് വൈറലാകുന്നത്. തിരുവനന്തപുരം സ്വദേശിയായ സൗമ്യ സനാതനെന്ന യുവതിയാണ് സംഘഗാനം ഒറ്റയ്ക്ക് പാടി ശ്രദ്ധ നേടിയിരിക്കുന്നത്. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിൽ ജയചന്ദ്രനും ചിത്രയും ചേർന്നാലപിച്ച തുമ്പപ്പൂ….കാട്ടിൽ എന്ന് തുടങ്ങുന്ന ഗാനമാണ് സൗമ്യ സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ പാടിയിരിക്കുന്നത്. ഈ അക്കാപ്പെല്ല ഗാനം ഒരുക്കിയെടുക്കാൻ താൻ ഒരു വർഷമെടുത്തെന്ന് സൗമ്യ പറയുന്നു. ഇൻസ്ട്രുമെൻറുകളുടെ ശബ്ദമുണ്ടാക്കാൻ ശ്രമിച്ച് തനിക്ക് തൊണ്ട വേദനയുണ്ടായ സാഹചര്യം പോലും ഉണ്ടായതായി സൗമ്യ പറഞ്ഞു.
–
Leave a Reply