Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 2:19 pm

Menu

Published on October 23, 2017 at 1:09 pm

പേരിന്റെ ആദ്യ അക്ഷരം പറയും നിങ്ങളുടെ സ്വഭാവം

first-alphabet-of-your-name-will-tell-your-character-and-life

നിങ്ങളുടെ പേരിന്റെ ആദ്യ അക്ഷരവും നിങ്ങളുടെ സ്വഭാവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? പുരാതനകാലത്തെ ചൈനീസ് വിശ്വാസപ്രകാരം ഇവ തമ്മില്‍ ബന്ധമുണ്ടെന്നാണ് പറയുന്നത്. പേരിന്റെ ആദ്യ അക്ഷരം ആ വ്യക്തിയുടെ സ്വഭാവത്തെ കാണിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

 

A- ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് ഇക്കൂട്ടര്‍ക്കുണ്ടാകും. ജോലിയില്‍ ആയാലും പഠനത്തിലായാലും നല്ല ഫലം കാണും വരെ ഇവര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കും. എപ്പോഴും ആകര്‍ഷണീയരായിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇക്കൂട്ടര്‍, ഏത് കാര്യവും വളച്ചൊടിക്കാതെ നേരെ പറയുന്ന പ്രകൃതക്കാരുമായിരിക്കും. മറ്റുള്ളവര്‍ക്ക് ഇഷ്ടമാകുന്നത് പോലെ സംസാരിക്കാനും പെരുമാറാനും ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടാകും. പ്രിയപ്പെട്ടവരെ എന്നും ഏറെ പ്രാധാന്യത്തോടെ കാണുന്നവരാണ് ഇവര്‍. അപാര ധൈര്യശാലികളും പരിശ്രമികളും ആയിരിക്കും ഇവര്‍. ഇവര്‍ പരാജയം സമ്മതിച്ച കൊടുക്കില്ല.

 

B-  ബി എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍ അല്‍പം നാണം കുണുങ്ങികളും തൊട്ടാവാടികളും ആയിരിക്കുമെങ്കിലും മറ്റുള്ളവരെ ആകര്‍ഷിക്കാനിഷ്ടമുള്ളവരാണ് ഇവര്‍. ഇവരുടെ ജീവിതം രഹസ്യങ്ങള്‍ നിറഞ്ഞതായിരിക്കും. ആത്മസംയമനം ഉള്ളവരാകും ഇക്കൂട്ടര്‍. സൗന്ദര്യമുള്ള എല്ലാത്തിനോടും ഇവര്‍ക്ക് വല്ലാത്ത ഭ്രമമായിരിക്കും. ആഡംബരവും ഇക്കൂട്ടര്‍ക്ക് ഇഷ്ടമാണ്. ജീവിതത്തില്‍ എന്നും പുതിയ വഴികള്‍ തേടാന്‍ ഇവര്‍ ഇഷ്ടപ്പെടും. പ്രണയിച്ചാല്‍ പ്രണയ സാഫല്യത്തിന് വേണ്ടി എത്രകാലം വരെയും കാത്തിരിക്കാന്‍ ഇവര്‍ തയ്യാറാകും. പ്രണയത്തില്‍ ഇവര്‍ പലപ്പോഴും ചതിക്കപ്പെടാറുമുണ്ട്.

 

C-  ഇവര്‍ കാണാന്‍ വളരെ ആകര്‍ഷണീയരും സൗന്ദര്യ ബോധമുള്ളവരുമായിരിക്കും ഇവര്‍. സുഖത്തില്‍ കൂടെ നിന്നില്ലെങ്കിലും വിഷമഘട്ടം വരുമ്പോള്‍ സഹായിക്കാന്‍ മുന്നില്‍ തന്നെയുണ്ടാകും. അല്‍പം കൂടുതല്‍ ഇമോഷണല്‍ സ്വഭാവമുണ്ടായിരിക്കും. പെണ്‍കുട്ടികള്‍ പെട്ടെന്നു സങ്കടപ്പെടുന്നവരും കരയുന്നവരുമാകും. മറ്റുള്ളവരുടെ വേദനയില്‍ പങ്കു ചേരുന്ന നല്ല സുഹൃത്തുക്കളായിരിക്കുമിവര്‍. ഇവര്‍ക്ക് എല്ലാ മേഖലയിലും വിജയം ഉറപ്പാണ്.

 

D- വളരെ ആകര്‍ഷണീയരും ഉന്മേഷമുള്ളവരുമായിരിക്കും ഇവര്‍. മറ്റുള്ളവരെ സഹായിക്കാന്‍ ഏറെ താല്‍പ്പര്യമുള്ളവരായിരിക്കും. ചുറ്റുമുള്ളവരെയും സന്തോഷിപ്പിക്കാന്‍ ഇവര്‍ ഉത്സാഹം കാണിക്കും. പ്രണയ വിഷയത്തില്‍ ഇവര്‍ അല്‍പം നിര്‍ബന്ധ ബുദ്ധിക്കാരായിരിക്കും. ഒരു തീരുമാനം എടുത്താല്‍ അവര്‍ അത് നടത്തിയ ശേഷമേ പിന്‍വാങ്ങുകയുള്ളൂ. ഇവര്‍ക്ക് ആരോടെങ്കിലും പ്രണയം തോന്നിയാല്‍ അവരെ സ്വന്തമാക്കാന്‍ ഏതറ്റം വരെ പോകാനും മടിക്കില്ല. പ്രണയമാണ് ജീവിതത്തിലെ എല്ലാം എന്ന് ഇവര്‍ വിശ്വസിക്കും. ആവശ്യ ഘട്ടത്തില്‍ ഇവര്‍ ഒപ്പമുണ്ടാകും. മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാതെ മനസ്സിന് ശരിയെന്ന് തോന്നുന്നത് ചെയ്യാനാണ് ഇവര്‍ക്ക് ഇഷ്ടം.

 

E- ചിട്ടയായ ജീവിതം നയിക്കാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇക്കൂട്ടര്‍. ഇവര്‍ രസികന്മാരും ചിരിയും തമാശയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രണയത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുന്നവരായിരിക്കില്ല. പ്രണയം അസ്ഥിയില്‍ പിടിച്ച പോലെ കാട്ടുമെങ്കിലും ഇവര്‍ ആരിലാണ് ആകൃഷ്ടരാവുക എന്ന് പറയാന്‍ സാധിക്കില്ല. എല്ലാ വസ്തുക്കളും അടുക്കും ചിട്ടയോടും ഇരിക്കുന്നതാണിഷ്ടം. ഇവര്‍ക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ ഇവര്‍ തികച്ചും ആത്മാര്‍ഥത ഉള്ളവരായിരിക്കും.

 

F-  വളരെ ഉത്തരവാദിത്വമുള്ളവരായിരിക്കും ഇക്കൂട്ടര്‍. ഇവര്‍ ഏത് മേഖലയിലും തികഞ്ഞ ആത്മവിശ്വാസമുള്ളവരായിരിക്കും. വളരെ ആലോചിച്ചു മാത്രമേ ഇവര്‍ ചിലവുകള്‍ നടത്തുകയുള്ളൂ. പ്രണയത്തിന് ഇവര്‍ ഏറെ പ്രാധാന്യം നല്‍കുന്ന ഇക്കൂട്ടര്‍ ഇഷ്ടപ്പെട്ട ആളെ ജീവനു തുല്യം സ്‌നേഹിക്കുന്നവരായിരിക്കും. ആകര്‍ഷണീയരുമായിരിക്കും ഇക്കൂട്ടര്‍.

 

G-  തന്റെ ആവശ്യങ്ങള്‍ പോലും ഒഴിവാക്കി മറ്റുള്ളവരെ സഹായിക്കാന്‍ ഇവര്‍ സന്നദ്ധരായിരിക്കുന്നവരാണ് ഇവര്‍. സ്വന്തം അഭിമാനത്തിന് വില കല്‍പ്പിക്കുന്ന ഇക്കൂട്ടര്‍ ജീവിതത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വളരെ സൂക്ഷിച്ച് മാത്രമേ മുന്നോട്ട് പോകാറൊള്ളൂ. ഉറപ്പില്ലാതെ ഒരാള്‍ക്ക് വേണ്ടി വെറുതെ സമയവും പണവും ചിലവഴിക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടില്ല.

 

H-  പ്രണയിച്ചാല്‍ അത് നിലനിര്‍ത്താന്‍ വേണ്ടി ജീവന്‍ കൊടുക്കാന്‍ പോലും ഇവര്‍ മടിക്കില്ല. ഏത് പാതിരാത്രിയിലും മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധരും പെട്ടെന്ന് ശരിയായ തീരുമാനമെടുക്കാന്‍ കഴിവുള്ളവരുമായിരിക്കും ഇവര്‍. സത്യസന്ധരും മറ്റുള്ളവരോട് നന്നായി പെരുമാറാന്‍ കഴിയുന്നവരുമായ ഇവര്‍ എന്നാല്‍ ഇവര്‍ പണത്തിന് കൂടുതല്‍ വില കല്‍പ്പിക്കുന്നവരുമായിരിക്കും.

 

I-  മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള പ്രത്യേക കഴിവ് ഇവര്‍ക്കുണ്ടായിരിക്കും. ക അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവരില്‍ കൂടുതല്‍ പേരും കലാകാരന്മാര്‍ ആയിരിക്കും. ഇവര്‍ വാക്കിന് സ്ഥിരത ഇല്ലാത്തവരായിരിക്കും. ഒരുപാട് അവസരങ്ങള്‍ കിട്ടുമെങ്കിലും തന്റെ മാത്രമായ തീരുമാനങ്ങളിലേക്ക് പോകാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.

 

J-  പിടിവാശിക്കാരും സ്ഥിരത ഇല്ലാത്ത സ്വഭാവത്തിനുടമകളുമായിരിക്കും ജെ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍. എന്നാല്‍ എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാല്‍ അത് ചെയ്തിട്ടേ ഇവര്‍ പിന്മാറുകയുള്ളൂ. തനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിതാവസാനം വരെ ഒപ്പം നില്‍ക്കാന്‍ ഇവര്‍ തയ്യാറായിരിക്കും.ഇക്കൂട്ടരെ ഇഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ടാകും.

 

K-  സ്വന്തം കാര്യത്തിന് മുന്‍തൂക്കം കൊടുക്കുന്നവരും എല്ലാ കാര്യത്തിലും കൃത്യത ആഗ്രഹിക്കുന്നവരുമായിരിക്കും ഇവര്‍. മാത്രമല്ല എന്തും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ചെയ്യണം എന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ടാകും. സാമര്‍ത്ഥ്യമുള്ള പങ്കാളികളെ സ്വന്തമാക്കാനായിരിക്കും ഇവര്‍ക്ക് ഏറെ താത്പര്യം. പണം ഉണ്ടാക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയിലായിരിക്കും.

 

L-  ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നും ഇല്ലാത്ത ഇവര്‍ ചെറിയ കാര്യങ്ങളില്‍ പോലും ഇവര്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കും. മാത്രമല്ല ഇക്കൂട്ടര്‍ പൊതുവെ സ്വപ്ന ജീവികളായിരിക്കും. ആത്മാര്‍ത്ഥ പ്രണയത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും ഇവര്‍ ആദര്‍ശവാദികളായിരിക്കും. കുടുംബത്തെ ഒത്തൊരുമിച്ച് കൊണ്ടുപോകാനുള്ള പ്രാപ്തി ഇക്കൂട്ടരില്‍ കാണാന്‍ സാധിക്കും.

 

M-  വളരെയേറെ രഹസ്യ സ്വഭാവമുള്ളവരായിരിക്കും ഇക്കൂട്ടര്‍. നേരിട്ട് പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ പോലും മനസ്സില്‍ കൊണ്ടു നടന്ന് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ഇവരെ സൂക്ഷിക്കണം. ഇവരുടെ അനാവശ്യ വാശി പലപ്പോഴും അപകടങ്ങളില്‍ കൊണ്ട് ചാടിക്കും. എന്നാല്‍ കുടുംബത്തോട് പ്രത്യേക സ്‌നേഹമുള്ള ഇവര്‍ പണം ചിലവാക്കുന്നതില്‍ ഒരു മടിയും കാണിക്കാറില്ല. താന്‍ സ്‌നേഹിക്കുന്നത് പോലെ തന്നെ പങ്കാളി തന്നെയും സ്‌നേഹിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍.

 

N-  തുറന്ന മനസ്സിന്റെ ഉടമകളായിരിക്കുന്ന ഇവര്‍ തങ്ങള്‍ ചെയ്യുന്ന ജോലികള്‍ എപ്പോഴും വളരെ കുറ്റമറ്റതായിരിക്കണമെന്ന് ആഗ്രഹമുള്ളവരുമായിരിക്കും. എല്ലാവര്‍ക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിലും വീണ്ടു വിചാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വഭാവം ഇവരില്‍ കൂടുതലായിരിക്കും. പ്രണയത്തില്‍ ഇവര്‍ ചതിക്കാന്‍ മടിക്കാറില്ല.

 

O-  ഒരാളെ മനസ്സ് കൊണ്ട് വളരെ അധികം ഇഷ്ടപ്പെട്ടാല്‍ സൗഹൃദത്തില്‍ നിന്നോ പ്രണയത്തില്‍ നിന്നോ ഒരിക്കലും ഇവര്‍ മാറില്ല. പ്രണയത്തിന്റെ കാര്യത്തില്‍ വളരെ ഉത്തരവാദിത്വമുള്ളവരുമായിരിക്കും. വളരെയധികം സാമൂഹിക പ്രതിബന്ധതയുള്ളവരാണിവര്‍. കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവൃത്തിക്കുകയും ചെയ്യുന്ന ഇവര്‍ അതി ബുദ്ധിശാലികളായിരിക്കും.

 

P-  ഏറ്റെടുക്കുന്ന ജോലികള്‍ തികഞ്ഞ ആത്മാര്‍ഥതയോടെ പൂര്‍ത്തീകരിക്കുന്ന ഇവര്‍ എല്ലാവരെയും ഒത്തൊരുമയോടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ഇവരുടെ ജീവിതത്തില്‍ എപ്പോഴും പ്രശ്‌നങ്ങളായിരിക്കും. എന്നാല്‍ എന്ത് പ്രശ്‌നമുണ്ടായാലും കുടുംബത്തെ കൈവിടാതെ ഇവര്‍ കൂടെ നിര്‍ത്തും. സ്വന്തം തീരുമാനങ്ങള്‍ ചില സമയങ്ങളില്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും ഇവര്‍ ശ്രമിക്കാറുണ്ട്.

 

Q-  വിശ്വസ്തരും സത്യസന്ധരും സഹനശക്തിയുമുള്ള ഇവര്‍ ആഗ്രഹങ്ങള്‍ അധികമുള്ളവര്‍ ആയിരിക്കില്ല. എല്ലാവരാലും ഇവര്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടും.

 

R-  അധ്വാനശീലമുള്ളവരായിരിക്കും ഇവര്‍. ഇക്കാരണത്താല്‍ തന്നെ ഏതൊരു കാര്യത്തിലും മുന്‍പന്തിയിലെത്താന്‍ ഇവര്‍ക്ക് സാധിക്കും. കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണിവര്‍. മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത പ്രവൃത്തികള്‍ ചെയ്യാന്‍ ഇവര്‍ക്ക് താല്‍പ്പര്യം കൂടും. സൗന്ദര്യ ആരാധകരായിരിക്കും ഇവര്‍ എന്നാല്‍ ഇവരുടെ പ്രണയബന്ധം വിജയിക്കാനായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും. ദാമ്പത്യബന്ധം സുഖകരമായിരിക്കില്ല.

 

S-  സംസാരത്തിലൂടെ ആരെയും പാട്ടിലാക്കാനുള്ള പ്രത്യേക കഴിവ് ഇവരുടെ പ്രത്യേകതയാണ്. പൊതുവേ നന്മയുള്ള സ്വഭാവത്തിനുടമകളാണെങ്കിലും പലപ്പോഴും ഇവരുടെ സംസാരരീതി മറ്റുള്ളവരില്‍ അലോസരമുണ്ടാക്കും. ഏതു കാര്യവും ചിന്തിച്ച് മാത്രമേ ഇവര്‍ ചെയ്യുകയുള്ളൂ. പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം നാണം കുണുങ്ങികളായിരിക്കും ഇവര്‍.

 

T-  ആകര്‍ഷണീയ വ്യക്തിത്വത്തിനുടമകളായ ഇവര്‍ എപ്പോഴും സന്തോഷം മാത്രം ആഗ്രഹിക്കുന്നവരായിരിക്കും. ഇവര്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഒരു പ്രത്യേക കഴിവുണ്ടായിരിക്കും. പരിശ്രമികളല്ലെങ്കിലും പണത്തിന് ഒരു കുറവും ഇക്കൂട്ടര്‍ക്കുണ്ടാകില്ല. പണം ചിലവാക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടാകില്ല. വളരെ റൊമാന്റിക്കായിരിക്കും ഇക്കൂട്ടര്‍.

 

U-  സ്വന്തം സന്തോഷത്തേക്കാള്‍ പങ്കാളിയുടെ സ്‌നേഹത്തിന് മുന്‍തൂക്കം നല്‍കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി സഹായം ചെയ്യാന്‍ ഇവര്‍ എങ്ങനെയും സമയം കണ്ടെത്തും. പരിശ്രമികളാണെങ്കിലും പലപ്പോഴും അത് പരാജയത്തിലാണ് അവസാനിക്കുക. നെഗറ്റീവ് സ്വഭാവം ഇഷ്ടപ്പെടാത്തവരാണിവര്‍.

 

V-  രഹസ്യ സ്വഭാവമുള്ള ഇവര്‍ സ്വന്തം കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ ഇഷ്ടപ്പെടാത്ത സ്വഭാവക്കാരാണ്. തമാശകള്‍ പോലും സീരിയസായി എടുത്ത് ഇവര്‍ പ്രശ്ങ്ങള്‍ സൃഷ്ടിക്കും. അലസ സ്വഭാവമായിരിക്കും ഇക്കൂട്ടര്‍ക്ക്.

 

W-  ആഡംബര പ്രിയരായിരിക്കുന്ന ഇക്കൂട്ടര്‍, ഏര്‍പ്പെടുന്ന ഏത് കാര്യത്തിലും ഇവര്‍ വിജയം വരിക്കും. ഈഗോ വളരെയധികം ഉള്ളവരും ഇടുങ്ങിയ ഹൃദയമുള്ളവരുമായിരിക്കും ഇവര്‍. സ്വയം പുകഴ്ത്തുന്നത് ഇവര്‍ക്ക് ഏറെ ഇഷ്ടമാണ്. സ്‌നേഹം പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിലും വളരെ സ്‌നേഹം മനസ്സില്‍ സൂക്ഷിക്കുന്നവരുമായിരിക്കും.

 

X-  ഏല്‍പ്പിക്കുന്ന ജോലികള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. പെട്ടെന്ന് ദേഷ്യം വരുന്ന ഇവര്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഒന്നിലധികം പേരെ ആകര്‍ഷിക്കാനുള്ള പ്രത്യേക കഴിവ് ഉള്ളവരായിരിക്കും. സ്വന്തം തെറ്റുകളെക്കുറിച്ചോ പെരുമാറ്റത്തെ കുറിച്ചോ ബോധ്യമില്ലാത്തവരായിരിക്കും സ്വഭാവക്കാരായിരിക്കും ഇവര്‍. ഇത് പലപ്പോഴും ഇവരെ കുഴപ്പത്തില്‍ കൊണ്ട് ചെന്ന് ചാടിക്കും. കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ ഇവരെ കഴിഞ്ഞേ ആളുണ്ടാവൂ. എന്നാലും ആത്മാര്‍ത്ഥമായ പ്രണയത്തിലോ അതിന്റെ തത്വശാസ്ത്രങ്ങളിലോ ഇവര്‍ക്ക് വിശ്വാസമുണ്ടാകില്ല.

 

Y-  പങ്കാളിയുടെ ഒരു കാര്യവും ഇവര്‍ ഓര്‍ത്തു വയ്ക്കാറില്ലെങ്കിലും ഇവരുടെ സ്‌നേഹത്തിന് മുന്നില്‍ ഇവയെല്ലാം പെട്ടെന്ന് തന്നെ ക്ഷമിക്കപ്പെടുന്നു. വളരെ ദൂരെ നിന്നുകൊണ്ട് തന്നെ മറ്റുള്ളവരുടെ സ്വഭാവം തിരിച്ചറിയാനുള്ള ഒരു പ്രത്യേക കഴിവ് ഇവര്‍ക്കുണ്ടാകും. എന്നാല്‍ ഇവര്‍ അധികം സംസാരിക്കുന്ന സ്വഭാവക്കാരല്ല. ഭക്ഷണ പ്രിയരും പണം ചിലവാക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്തവരുമാണിവര്‍. ആരെങ്കിലും എന്തിനെ കുറിച്ചെങ്കിലും അഭിപ്രായം ചോദിച്ചാല്‍ അതിന് നേരായ മാര്‍ഗ്ഗം കാട്ടികൊടുക്കാന്‍ ഇവര്‍ മിടുക്കരായിരിക്കും.

 

Z-  റൊമാന്റിക് സ്വഭാവക്കാരായ ഇവര്‍ക്ക് ആരെയും പെട്ടെന്ന് ആകര്‍ഷിക്കാനുള്ള കഴിവുണ്ടായിരിക്കും. എന്തും തുറന്ന് പറയുന്ന ഇവര്‍ ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. തനിക്ക് കിട്ടാത്ത കാര്യത്തെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കാതെ പുതിയ അവസരങ്ങള്‍ തേടി ഇവര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കും. ഈഗോ ചെറുതായി ഉണ്ട് എന്നതൊഴിച്ചാല്‍ ഇവര്‍ ശുദ്ധ ഹൃദയരാകും. ഇവര്‍ പൊതുവെ അതീവ ബുദ്ധിശാലികളായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News