Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെടിവച്ചു കൊല്ലുന്ന രീതി അവസാനിപ്പിച്ച് കുത്തിവയ്പ്പിലൂടെയുള്ള ആദ്യ വധശിക്ഷ വിയറ്റ്‌നാമിൽ നടപ്പാക്കി. 2011ലാണ് ഈ നിയമം നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ രാസവസ്തുക്കളുടെ ദൗര്‍ലഭ്യം മൂലം പിന്നീട് രണ്ടു വര്‍ഷം വധശിക്ഷ നടപ്പാക്കാനായില്ല. വധശിക്ഷയ്ക്ക് ഉപയോഗിച്ച രാസവസ്തു ഏതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരു സ്ത്രീയെ കൊല്ലപ്പെടുത്തിയ കേസില്‍ പ്രതിയായ 27കാരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. വിയറ്റ്‌നാമില്‍ 586 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നത്.
Leave a Reply