Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മീനുകള്‍ക്ക് ജീവിക്കാന്‍ വെള്ളമില്ലാതെ തരമില്ല എന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്. എന്നാല്‍ ആഫ്രിക്കന്‍ മുഷി ഇനത്തില്‍പ്പെട്ട ലംഗ് ഫിഷുകളുടെ അതിജീവന പ്രതിഭാസത്തെ കുറിച്ചറിഞ്ഞാല്‍ ഈ ധാരണയെല്ലാം മാറും. കാരണം ഇവ വര്‍ഷങ്ങളോളും കൊടും ചൂടിലും മണ്ണിനുള്ളില്‍ കഴിയുമെന്നത് തന്നെ.

കുറേനാള്‍ നദിയില്‍ ജീവിക്കുന്ന ലംഗ് ഫിഷുകള്‍ പിന്നെ കുറേ കാലം കരയിലായിരിക്കും. ഇതിന് കൃത്യമായ കണക്കില്ലെങ്കിലും പകുതി നദിയിലും പകുതി കരയിലും എന്ന രീതിയല്ല ഇവരുടേത്. നദിയില്‍ ഏതാനും മാസങ്ങള്‍ ചിലവഴിച്ചാല്‍ പിന്നെ വര്‍ഷങ്ങളോളം ഇവയ്ക്ക് കരയില്‍ കഴിയേണ്ടി വരാറുണ്ട്.
ആഫ്രിക്കയിലെ ഉഷ്ണരാജ്യങ്ങളിലാണ് പൊതുവെ ലംഗ് ഫിഷുകള്‍ കാണപ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ മഴയും അതുവഴി നദികള്‍ നിറയുന്നതും വല്ലപ്പോഴുമായതിനാലാണ് ലംഗ് ഫിഷുകളില്‍ ഈ അപൂര്‍വ്വ അതിജീവന പ്രതിഭാസം നടക്കുന്നത്.
കഴിയുന്ന നദിയിലെ ജലം വറ്റിയാല്‍ നനവു മാറും മുന്‍പേ ഇവ മണ്ണിലേക്ക് ആഴ്ന്നിറങ്ങും. പിന്നീട് പ്യൂപ്പകളെ പോലെ ഇവ സമാധിയിലായിരിക്കും. ഈ സമയത്ത് കരയില്‍ നിന്ന് വായു സ്വീകരിക്കാന്‍ പാകത്തില്‍ ഇവയുടെ ശരീരത്തിലും മാറ്റങ്ങള്‍ സംഭവിക്കും.

അടുത്ത മഴ പെയ്യുന്നത് വരെ ഈ കൊക്കൂണ്‍ അവസ്ഥ തുടരും. മഴ പെയ്താല്‍ പിന്നെ സന്യാസ ജീവിതത്തിന് വിട പറഞ്ഞ് വീണ്ടും നദിയിലേക്ക്. എന്നാല്‍ മഴ പെയ്ത് നദിയില്‍ വെള്ളമെത്താന്‍ വര്‍ഷങ്ങള്‍ താമ സിക്കുന്ന ഘട്ടങ്ങളില്‍ ചിലപ്പോള്‍ വെള്ളത്തില്‍ നിന്നു ശ്വസിക്കാനുള്ള ഇവയുടെ കഴിവ് നഷ്ടപ്പെടും. ഇത്തരം മീനുകള്‍ വെള്ളത്തില്‍ നിന്നു കരയിലെത്തി ശ്വസിച്ച ശേഷമാണ് പിന്ന നദിയിലേക്കു മടങ്ങുക എന്നതും ഇവയുടെ അത്ഭുത ജീവിതത്തിന്റെ മറ്റൊരടയാളമാണ്.
കൊക്കൂണായി മാറി ഏറെ നാളിരിക്കുമ്പോള്‍ ഇവയ്ക്ക് ചുറ്റും എന്തു സംഭവിച്ചാലും ലംഗ് ഫിഷുകള്‍ അറിയാറില്ല. ചിലപ്പോള്‍ നദിയിലെ മണ്ണെടുത്തു കൊണ്ടുപോയി വീടു നിര്‍മ്മിക്കുമ്പോള്‍ ഇവ വീടിന്റെ ഭിത്തിയുടെ ഭാഗമായി മാറാറുണ്ട്.
എന്നാല്‍ ഇതൊന്നും ഇവയെ ബാധിക്കാറില്ല. മഴ പെയ്ത് വെള്ളം തട്ടിയാല്‍ ഇവ ഈ ഭിത്തി പൊളിച്ചും വെളിയില്‍ വരും. എന്നിട്ട് മഴവെള്ളത്തിലൂടെ നീന്തി നദിയിലെത്തും. കൂടാതെ വേനലില്‍ മണ്ണിന്റെ ആഴങ്ങളില്‍ പതുങ്ങിയിരിക്കുന്ന ഇവയെ കണ്ടെത്തിയും ആഫ്രിക്കക്കാര്‍ ആഹാരമാക്കാറുണ്ട്.
Leave a Reply