Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 8:30 am

Menu

Published on August 26, 2016 at 9:28 am

671 കോടിയുടെ മൂല്യമുള്ള പവിഴം ഒരു പതിറ്റാണ്ടായി കിടന്നത് മുക്കുവന്റെ കിടക്കയുടെ അടിയില്‍…!!

fisherman-hands-in-giant-pearl-he-kept-under-the-bed-for-10-years

670 കോടി മൂല്യമുള്ള,34 കിലോ ഭാരമുള്ള പവിഴം പതിറ്റാണ്ടുകളായി സൂക്ഷിച്ച് ഒരു മുക്കുവൻ.ഇത് കഥയല്ല..നടന്ന സംഭവമാണ്. ഫിലിപ്പൈന്‍സിലെ പാലവന്‍ ദ്വീപിലെ മുക്കുവനാണ് പവിഴം സ്വന്തം മരക്കുടിലില്‍ സൂക്ഷിച്ചിരിക്കുന്നത്.ഒരു പതിറ്റാണ്ട് മുമ്പ് മുക്കുവന് ലഭിച്ച പവിഴത്തെ കുറിച്ച് കഴിഞ്ഞദിവസമാണ് ലോകമറിഞ്ഞത്. ഒടുവില്‍ കുടിലിനു തീപിടിച്ച് മറ്റെല്ലാം നശിച്ചപ്പോഴാണ് മുക്കുവന്‍ സ്വന്തം ജീവിതം മാറ്റി മറിച്ചുകളഞ്ഞ ആ മുത്ത് അധികൃതരെ ഏല്‍പിച്ചത്.കയ്യില്‍ കിട്ടിയ ഭാഗ്യത്തിന്റെ മൂല്യമറിയാതിരുന്ന മുക്കുവന്‍ ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ ഇത്രകാലവും പവിഴം തന്റെ കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

2006ല്‍ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് മുക്കുവന് ഭീമന്‍ പവിഴം ലഭിച്ചത്. അടുത്തിടെ മുക്കുവന്റെ വീട് അഗ്നിക്കിരയായി. ഇതേതുടര്‍ന്ന് ഇയാള്‍ പവിഴം സുരക്ഷിതമായി വെക്കാന്‍ പ്രദേശത്തെ ടൂറിസം അധികൃതരെ സമീപിക്കുകയായിരുന്നു. ഇവരാണ് പവിഴത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്.2.2 അടിയാണ് പവിഴത്തിന്റെ നീളം. ഒരടി വീതിയും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News