Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ലിം ബ്യൂട്ടി ആകാന്‍ ആഗ്രഹിക്കുന്നവരാണ് ഏവരും.കുറച്ച് കഷ്ടപ്പെട്ടാല്‍ ആര്‍ക്കും മെലിഞ്ഞു സുന്ദരിയാവാം, അല്ലെങ്കില്‍ ഫിറ്റ് നെസ് മോഡല്‍ ആകാം.ഇവിടെ ഒരു സുന്ദരി സ്ലിം ആകാന്‍ ശ്രമിച്ച കഷ്ടപാടുകള്‍ ചെറുതല്ല.
കൊളോറാഡോയില്‍ നിന്നുള്ള ഫിറ്റ്‌നെസ് മോഡല്‍ മഡേലിന്‍ മൂണാണ് തന്റെ അനുഭവം പങ്കുവെക്കുന്നത്. 25 വയസു കാരി, മോഡലിങ് മത്സരത്തിന്റെ അനുഭവങ്ങളാണ് മറ്റുള്ളവര്‍ക്ക് വേണ്ടി തുറന്നു പറയുന്നത്. ഫിറ്റ്‌നെസിനു വേണ്ടി പരിശീലനത്തിനായി ഏര്‍പ്പെട്ടിരുന്നപ്പോള്‍ താന്‍ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു എന്നാണ് മൂണ്‍ പറയുന്നത്. പേടിയും സങ്കടവും ഒക്കെ അയിരുന്നു മനസു നിറയെ മൂണ്‍ കൂട്ടിച്ചേര്‍ത്തു.
ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ പല പെണ്‍കുട്ടികളും ഭക്ഷണം ശരിയായ രീതിയില്‍ കഴിക്കാതെ ഇരിക്കാറുണ്ട്. എന്നാല്‍ അത് ശരിയല്ല. ജീവിത രീതിയെ ആണ് അത് പ്രതികൂലമായി ബാധിക്കുന്നത്. ഞാനും നല്ല പെര്‍ഫെക്റ്റ് ഷെയ്പ് കിട്ടുന്നതിന് വേണ്ടിയാണ് മുഴുവന്‍ സമയവും ചിലവഴിച്ചിരുന്നത്. ഞാന്‍ എന്നും അതി രാവിലെ എഴുന്നേക്കുമായിരുന്നു. ശേഷം രണ്ട് തവണ വ്യായാമത്തില്‍ ഏര്‍പ്പെടും. തീര്‍ത്തും ഞാന്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എന്റെ വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും സുഹൃത്ത് വലയത്തില്‍ നിന്നും എല്ലാം.
മത്സരത്തിനായി പരിശീലനം നേടുന്ന നാളുകളില്‍ 6 മാസത്തേക്ക് എന്നോട് പഴവര്‍ഗങ്ങള്‍ ഒഴിവാക്കാന്‍ പറഞ്ഞു. ആ പരിശീലന വേളയില്‍ എന്റെ ശരീരം എനിക്ക് തന്നെ ഇഷ്ടമല്ലായിരുന്നു. ഞാന്‍ എങ്ങനെ ആകണം എന്ന് ആഗ്രഹിച്ചോ അത് ആയി. പക്ഷേ, ഞാന്‍ തന്നെ എന്നെ വെറുത്തു പോയി.

രണ്ടാമത്തെ മത്സരത്തിന് വേണ്ടി തയ്യാറെടുക്കുമ്പോഴായിരുന്നു, എന്റെ തടി കുറയ്ക്കാന്‍ ഞാന്‍ തീര്‍ത്തും ബുദ്ധിമുട്ടിയത്. ആ സമയത്ത് പലതരം ഡയറ്റും പിന്തുടരേണ്ടി വന്നു. ഒരു ദിവസം 237 ഹ്രാം കലോറി ഒരു ദിവസം കഴിക്കണം എന്നാണ് ആ ദിവസങ്ങളില്‍ കോച്ച് വ്യക്തമാക്കിയത്. 22 കാരിയായ പെണ്‍കുട്ടിയുടെ ഭക്ഷണ ക്രമം പാടെ താളം തെറ്റി. എല്ലാം ഫിറ്റ് നെസ് എന്ന് സ്വപ്‌നത്തിന് വേണ്ടിയായണെങ്കിലും വലിയ നഷ്ടമാണെന്ന് ഇപ്പോള്‍ തോന്നുന്നു.
എനിക്ക് എന്റെ ആര്‍ത്തവ ചക്രം നിലച്ചു. എല്ലാത്തിനോടും വിരക്തി തോന്നി.പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിച്ചതിന്റെ പാര്‍ശ്വഫലങ്ങളും വിടാതെ പിന്തുടരുന്നുണ്ടായിരുന്നു-മൂണ്‍ പറയുന്നു.
Leave a Reply