Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 5:05 pm

Menu

Published on December 3, 2015 at 10:29 am

പെട്ടെന്ന് ഊര്‍ജ്ജസ്വലരാവാന്‍ ചില ആഹാരങ്ങള്‍

five-foods-for-sudden-absorb

തിരക്ക് പിടിച്ച ജോലിയും യാത്രകളുമെല്ലാം കാരണം നിങ്ങൾ ക്ഷീണിതരായിരിക്കാം. ഒരുപക്ഷെ ആ ക്ഷീണം നിങ്ങളുടെ ആഹാരരീതിയുടെ ഫലമാവും. ദിവസം മുഴുവന്‍ ഉര്‍ജ്ജസ്വലരാവണമെങ്കില്‍ അതിനനുസരിച്ചുള്ള ആഹാരങ്ങളും നമ്മള്‍ കഴിക്കേണ്ടതായുണ്ട്. ഇതാ പെട്ടെന്ന് ഊര്‍ജ്ജസ്വലരാകാന്‍ സഹായിക്കുന്ന അഞ്ച് ആഹാരങ്ങള്‍

വാഴപ്പഴം
പ്രകൃതിദത്തമായ പഞ്ചസാരകളായ സൂക്രോസ്, ഫ്രൂക്ടോസ്, ഗ്ലൂക്കോസ് എന്നിവയടങ്ങിയ വാഴപ്പഴം ശരീരത്തിന്റെ ഊര്‍ജ്ജം ദ്രുതഗതയില്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. മാത്രവുമല്ല വാഴപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.അത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കും. അതിലൂടെ ശരീരത്തിന് വളരെയധികം നേരം ഊര്‍ജ്ജം നിലനിര്‍ത്താനാകും.

അശ്വഗന്ധ ചായ
വര്‍ഷങ്ങളായി ആന്റി ഓക്‌സിഡന്റ് എന്നനിലയില്‍ ഉപയോഗിച്ചുവരുന്ന ഔഷധസസ്യമാണ് അശ്വഗന്ധ. ശരീരത്തിന്റെ ഏഗാഗ്രതയും ഊര്‍ജ്ജവും വര്‍ധിപ്പിക്കുന്നതിന് അശ്വഗന്ധ ഉത്തമമാണ്. ഉണങ്ങിയ അശ്വഗന്ധ ലഭിക്കാന്‍ വളരെ പ്രയാസമാണ്. പക്ഷെ അധികം ഉണക്കമില്ലെങ്കിലും അത് കാര്യമാക്കേണ്ടതില്ല. അശ്വഗന്ധ ചായ നിങ്ങളുടെ നാഡികളില്‍ ശാന്തത നല്‍കുകയും അത് നിങ്ങള്‍ക്ക് ദിവസം മുഴുവനും ഊര്‍ജ്ജം നല്‍കുകയും ചെയ്യും.

പഴകിയ ചീസ്
മൃദുവും പുതിയതുമായ ചീസിനേക്കാളും കൂടതല്‍ അമിനോ ആസിഡ് ടിറമിന്‍ അടങ്ങിയിരിക്കുന്നത് പഴകിയ ചീസിലാണ്. ശരീരത്തിലെ ഉത്തേജന ഹോര്‍മോണുകളുടെ രൂപീകരണത്തിന് ഇത് സഹായിക്കും. അതുകൊണ്ട് ഇനി കട്ടിയേറിയ ചീസ് കഴിച്ചു നോക്കാവുന്നതാണ്.

ഗോതമ്പപുല്ല്
ഗോതമ്പപുല്ലില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പച്ചക്കറികളില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ 25 മടങ്ങ് പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് തന്നെ പറയാം. ഗോതമ്പ പുല്ലുകൊണ്ടുള്ള ജ്യൂസ് ശീലമാക്കിയ നിരവധി പേരുണ്ട്. ഇതില്‍ ക്ലോറോഫില്‍, ധാതുക്കള്‍, വിറ്റാമിനുകളായ എ, ബി കോംപ്ലക്‌സ്, സി, ഇ, കെ എന്നിവയും, പ്രോട്ടീനും 17 അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

സ്‌ട്രോബെറി
ആരോഗ്യകരമായ ജീവിതരീതിയ്ക്ക് ഉത്തമമായ പഴമാണ് സ്‌ട്രോബറി. ഇതില്‍ വിറ്റാമിന്‍ സി, മാംഗനീസ്, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ശരീരത്തില്‍ ആന്റി ഒക്‌സിഡന്റായി പ്രവര്‍ത്തിക്കുകയും ശരീര കോശജാലങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published.

More News