Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 9:23 am

Menu

Published on July 14, 2015 at 3:48 pm

കുഞ്ഞിനെ ദത്തെടുത്താല്‍ 50000 രൂപ അലവന്‍സ്;ജീവനകാർക്ക് പുതിയ ഓഫറുമായി ഫ്ലിപ്പ്കാർട്ട്

flipkart-employees-to-get-rs-50000-allowance-for-adopting-a-child

അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറാകുന്ന ജീവനക്കാർക്ക് 50,000 രൂപ അലവന്‍സ് ഓഫര്‍ ചെയ്ത് പ്രമുഖ ഓണ്‍ലൈൻ ഷോപ്പിംഗ്‌ വെബ്സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് രംഗത്ത്. അഡോപ്ഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം എന്നാണ് ഈ പദ്ധതിക്ക് ഫ്‌ളിപ്കാര്‍ട്ട് പേരിട്ടിരിക്കുന്നത്. കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് 50,000 രൂപയാണ് ഫ്‌ളിപ്കാര്‍ഡ് അലവന്‍സായി നല്‍കുക.ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി നടത്തുന്നത് .കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ പുതിയ ഓഫര്‍ പ്രാബല്യത്തില്‍ വന്നു.
കൂടാതെ നിയമസഹായവും മറ്റു നടപടിക്രമങ്ങള്‍ക്കുള്ള സഹായവും ഫ്‌ളിപ്കാര്‍ട്ട് നല്‍കും. ഒരു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന ജീവനക്കാരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സസ് അതോറിറ്റിയുടെ കണക്ക് പ്രകാരം ഈ വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്ത് മൊത്തം 1,368 കുരുന്നുകള്‍ ദത്തെടുക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ദത്തെടുക്കല്‍ നിരക്ക് നിരാശാജനകമാണെന്നിരിക്കിലും ദിനംപ്രതി അനാഥരാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് ഓഫറുമായി ഫ്ളിപ്പ്കാര്‍ട്ട് രംഗത്തെത്തിയിരിക്കുന്നത്. പുരുഷന്‍മാര്‍ക്കും 6 മാസം ലീവ് അനുവദിക്കും.(പുരുഷന്‍മാര്‍ അവധി ആദ്യത്തെ 6 മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തണം). ഒരു വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളെയാണ് ദത്തെടുക്കുന്നതെങ്കില്‍ വനിതാ/പുരുഷ ജീവനക്കാര്‍ക്ക് മൂന്ന് മാസം ശമ്പളത്തോടെ അവധി നല്‍കും.കുഞ്ഞിനെ ദത്തെടുക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ മൂന്നു മാസത്തെ അവധിയും തുടര്‍ന്ന് നാലു മാസം സ്വന്തം ഇഷ്ടപ്രകാരമുള്ള സമയത്ത് ജോലി ചെയ്യാനുമുള്ള അവസരമാണ് ഫ്‌ളിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News