Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാർട്ട് വീണ്ടും ‘ബിഗ് ബില്യണ്‍ ഡേ’ ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ആദ്യ ബില്യണ്‍ ഡേ യിലൂടെ 600 കോടി രൂപയുടെ കച്ചവടമാണ് കമ്പനി നടത്തിയിരുന്നത്. 1.5 മില്യണ്‍ ആളുകളാണ് അന്ന് ബിഗ് ബില്യണ്‍ ഡേയില്‍ പങ്കെടുത്തത്. എന്നാൽ അന്ന് നിരവധി പരാതികള്‍ ഉയരുകയും അവസാനം കമ്പനിയ്ക്ക് പരസ്യമായി മാപ്പ്പറയേണ്ടിയും വന്നിരുന്നു. ഇപ്പോൾ പോരായ്മകള്‍ തിരുത്തിക്കൊണ്ടാണ് വീണ്ടുമൊരു വില്പന മാമാങ്കത്തിന് ഫ്‌ളിപ്കാര്‍ട്ട് ഒരുങ്ങുന്നത്. ഉത്പന്നങ്ങൾ ആവശ്യത്തിനനുസരിച്ച് നൽകിയും മോശം പ്രോഡക്ടുകള്‍ ഒഴിവാക്കിയും, ഓർഡറുകൾ പരമാവധി വേഗത്തിൽ എത്തിച്ചു കൊടുക്കാനും കമ്പനി ഇപ്രാവശ്യം കൂടുതൽ ശ്രദ്ധിക്കും. ഇതിനായി സൈറ്റിൻറെ എഞ്ചിനിയറിംഗ് ഡിവിഷനില്‍ 1000 ജാാലിക്കാരെ ഫ്‌ളിപ്കാര്‍ട്ട് നിയമിച്ച് കഴിഞ്ഞു. എന്നാല്‍ അടുത്ത ബിഗ് ബില്യണ്‍ ഡേ എന്നായിരിക്കുമെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സൈറ്റായി മാറനാണ് കമ്പനിയുടെ ഇപ്പോഴത്തെ ശ്രമം.
Leave a Reply