Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇറാക്കിലെ ടൈഗ്രിസ് – യുഫ്രട്ടിസ് മാര്‍ഷ് ലാന്‍ഡ്സിലെ ഈ ഗ്രാമത്തിലേക്ക് കാറിലോ ബസ്സിലോ വരാമെന്ന് ആരും കരുതേണ്ട. കാരണം ഈ ഗ്രാമത്തിലെ വീടുകളെല്ലാം ഒഴുകി നടക്കുകയാണ്. പ്രകൃതിയില്‍ നിന്നും നേരിട്ടെടുക്കുന്ന സാധങ്ങള്‍ ഉപയോഗിച്ച് 3 ദിവസമെടുത്താണ് ഇവർ ഭവന നിർമ്മാണം നടത്തുന്നത്. ഈ വീടുകൾ “മുദ്ധിഫ്” എന്നാണ് അറിയപ്പെടുന്നത്. വെറും ഇലകളും ചെളിയും മാത്രമാണ് ഈ വീടുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. കള്ളന്മാരുടെയും കൊള്ളക്കാരുടെയും ആവാസ സ്ഥലമായിരുന്നു ഈ ഗ്രാമം. പിന്നീട് സദ്ദാം ഹുസൈന്‍റെ ഭരണകാലത്ത് ഇവരെയെല്ലാം അവിടെ നിന്നും തുടച്ചു നീക്കി. 2003ലെ അമേരിക്കന്‍ അധിനിവേശത്തോടെ ഈ ഗ്രാമം വീണ്ടും പഴയത് പോലെയായി. അരലക്ഷത്തോളം പേരാണ് ഇവിടെ ഇപ്പോൾ താമസിച്ചു വരുന്നത്.
–
–
–
–
–
Leave a Reply