Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാവിലെ എഴുന്നേറ്റയുടന്‍ ഒരു കാപ്പിയോ ചായയയോ കഴിക്കുന്നത് മിക്കവര്‍ക്കും ശീലമാണ്. എന്നാല്‍ ചില ഭക്ഷണ സാധനങ്ങള്‍ ചില ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ അത് ആരോഗ്യത്തെ ദോഷകരമായ രീതിയിലാണ് ബാധിക്കുക.
തല്‍ക്കാലം വിശപ്പടക്കാന്‍ കഴിക്കുന്ന ഇവ കാലക്രമേണ വിവിധ രോഗങ്ങള്‍ക്ക് കാരണമായിത്തീരും. രാവിലെ എണീറ്റ ഉടന്‍ കാപ്പിയോ ചായയോ കുടിക്കുന്നത് വയറ്റിലെ അസിഡിക് സ്വഭാവം കൂട്ടും. ഇത് ഭാവിയില്‍ ഛര്‍ദ്ദി, മലബന്ധം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഇവയിലെ പ്രോട്ടീന്‍ ദഹനത്തെ കുറയ്ക്കുകയും ഭാവിയില്‍ ആമാശയത്തില്‍ നീരും കാന്‍സര്‍ വരെയും ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യും.
അതുപോലെ തന്നെ ഓറഞ്ച് പോലെയുള്ളവയും വെറും വയറ്റില്‍ കഴിക്കരുത്. ഇവ കുടലിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച് അസ്വസ്ഥതകള്‍ ഉണ്ടാക്കും. ഇതിന് പകരം സ്‌ട്രോബറി, തണ്ണിമത്തന്‍, ആപ്പിള്‍ എന്നീ പഴങ്ങള്‍ കഴിക്കാവുന്നതാണ്.
വിറ്റാമിനുകളുടെയും ആന്റി ഓക്‌സിഡന്റുകളുടേയും കലവറയാണെങ്കലും തക്കാളി വെറും വയറ്റില്‍ കഴിക്കുന്നത് അത്ര നല്ലതല്ല. വെറും വയറ്റി കഴിച്ചാല്‍ ഇത് വയറ്റിലെ അസിടിക് മീഡിയത്തില്‍ ലയിക്കുകയും ഉദര രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. കഠിനമായ വയറുവേദനയായിരിക്കും ഇതിന്റെ ഫലം. മാത്രമല്ല അള്‍സറുള്ളവര്‍ക്ക് ഇത് കൂടുതല്‍ അസ്വസ്ഥതകളുണ്ടാക്കും.
അതുപോലെ തന്നെ യീസ്റ്റ് ചേര്‍ത്ത് ഉണ്ടാക്കുന്ന ഒന്നും തന്നെ രാവിലേ കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.
Leave a Reply