Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നമ്മൾ ദിവസവും ഉപയോഗിക്കുന്ന മുളകുപൊടിയിലും ജീരകത്തിലും ഏലക്കായയിലും മാരക വിഷം അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട്. ലാബ് പരിശോധനയില്‍ ആരോഗ്യത്തിനു ഹാനികരമായ രീതിയിലുള്ള വിഷാംശങ്ങള്‍ ഇവയിൽ കണ്ടെത്തിയിട്ടുണ്ട്.തലവേദന,ശ്വാസതടസ്സം ,ത്വക്ക് രോഗം,ഛർദ്ദി, കാഴ്ച നഷ്ടം എന്നീ രോഗങ്ങൾക്ക് മുളക് പൊടിയിലും,ജീരകത്തിലുമെല്ലാം ആവശ്യത്തിലധികം അടങ്ങിയിട്ടുള്ള ബൈഫെൻത്രീൻ, സൈപെർമെത്രിൻ, എത്തിയോണ്‍ എന്നിവ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിപണിയില്‍നിന്ന് ശേഖരിച്ച മസാലപ്പൊടികളിലും പലവ്യഞ്ജനപ്പൊടികളിലും മാരകമായ വിഷാംശം കണ്ടെത്തിയിട്ടുണ്ട്.കാര്‍ഷിക സര്‍വകലാശാലയും കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്.
–

–
എല്ലാത്തരം മുളകിലും മുളക് ഉല്പന്നങ്ങളിലും ബ്രാൻഡ് ചെയ്ത മുളക് പൊടിയിലും രണ്ടിലധികം കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. തൈരുമുളകില്‍ എത്തിയോണ്‍ പ്രൊഫെനോഫോസിന്റെ വിഷാംശവും ജീരകത്തില്‍ ക്‌ളോര്‍പൈറിഫോസ്, പ്രൊഫെനോഫോസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പായ്ക്കറ്റില്‍ ലഭിക്കുന്ന 24 ഇനം സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 110 സാമ്പിളുകളാണ് പരിശോധനയ്ക്കായി എടുത്തിരുന്നത്.പാകം ചെയ്ത ഭക്ഷണങ്ങള്‍ക്ക് രുചികൂട്ടാനുള്ള രാസപദാര്‍ഥങ്ങള്‍ വിപണിയില്‍ യഥേഷ്ടം ലഭ്യമാണ്. ഇതിനു പിന്നാലെയാണ് മാരക വിഷാംശം അടങ്ങിയവയും പാകം ചെയ്യാനുള്ള ഭക്ഷ്യോത്പന്നങ്ങളില്‍ വ്യാപകമായി ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്. കേരളത്തില്‍ തന്നെയാണ് ഇത്തരം ഭക്ഷ്യോത്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതെന്നും ഞെട്ടിക്കുന്നതാണ്.
Leave a Reply