Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരക്കുപിടിച്ച ഇന്നത്തെ ജീവിതസാഹചര്യത്തില്‍ എല്ലാം പെട്ടെന്ന് ചെയ്യാന്‍ നോക്കുന്നവരാണ് മിക്കവരും. ഒരു കാര്യത്തിനും കൂടുതല്‍ സമയം ചെലവഴിക്കാന്‍ പലര്‍ക്കും ഇഷ്ടമല്ല. ഇത്തരത്തിലുള്ള ഒന്നാണ് ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുന്നത്.

ഒരു തവണ ഉണ്ടാക്കിവെച്ചാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ചൂടാക്കി കഴിക്കാമെന്ന ധാരണയില്‍ ഫ്രിഡിജില്‍ സൂക്ഷിക്കുന്ന ഭക്ഷണം. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല. ഇങ്ങനെ ചില ഭക്ഷണസാധനങ്ങള്‍ ചൂടാക്കി കഴിക്കുന്നത് വിഷം കഴിക്കുന്നതിന് സമാനമാണ്. അത്തരം ഭക്ഷണ സാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
മിക്കവാറും വീടുകളില്‍ ഫ്രിഡ്ജില്‍ വെച്ച് പിന്നീട് ചൂടാക്കി കഴിക്കുന്നതാണ് കോഴിയിറച്ചി. ധാരാളം പ്രോട്ടീന്‍ അടങ്ങിയ കോഴിയിറച്ചി ചൂടാക്കുമ്പോള്‍, അതിലടങ്ങിയിരിക്കുന്ന പ്രോട്ടീനെ ദോഷകരമായി ബാധിക്കും. തന്മൂലം ഇത് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടു തന്നെ ഏതെങ്കിലും സാഹചര്യത്തില്‍ ഇറച്ചി വീണ്ടും ചൂടാക്കുകയാണെങ്കില്‍ മിതമായ ചൂടിലാക്കുക.

ചോറാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊന്ന്. ചോറ് പലപ്പോഴും നമ്മള് സൂക്ഷിക്കുന്ന രീതിയാണ് പ്രശ്നമാകുന്നത്. ചോറിലെ ചില കോശങ്ങള്‍ ബാക്ടീരിയകളായി മാറാറുണ്ട്. ഇത് വീണ്ടും പാകം ചെയ്താലും അവ അതേപടിയുണ്ടാകും. ഇത് കുറേസമയം മുറിയിലെ താപനിലയില്‍ വെച്ചാലും ബാക്ടീരിയ വര്‍ദ്ധിക്കും. ഡയേറിയ പോലുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്നോര്‍ക്കുക.

കോഴിമുട്ടയും ഇങ്ങനെ വീണ്ടു ചൂടാക്കി കഴിക്കുന്നത് ദഹനത്തെ ബാധിക്കും. ഉരുളക്കിഴങ്ങും വീണ്ടും പാകം ചെയ്ത് ഉപയോഗിക്കരുത്. കാരണം വീണ്ടും ചൂടാക്കുമ്പോള്‍ ഉരുളക്കിഴങ്ങിലെ പോഷകമൂല്യങ്ങളെല്ലാം നഷ്ടമാകാം. മാത്രമല്ല ചൂടാക്കാതെ തന്നെ മുറിയിലെ താപനിലയില്‍ കൂടുതല്‍ സമയം വെച്ചാല്‍ പോലും ഉരുളക്കിഴങ്ങ് വിഷമയമാകുകയും ഇത് ചിലപ്പോള്‍ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുകയും ചെയ്യും.
Leave a Reply