Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിപ്പിക്കുള്ളില്‍ വൈഡൂര്യം പോലെയാണ് ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞ്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ കുഞ്ഞിനെ മാറോടണയ്‌ക്കുമ്പോള്‍ അമ്മയ്‌ക്കുണ്ടാകുന്ന നിര്‍വൃതി പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഒരു നല്ല കുഞ്ഞു പിറക്കാന്‍ ഭാര്യയും ഭര്‍ത്താവും അതിനായി ഒരുങ്ങേണ്ടാതാണ്. കുടുംബജീവിതം അതിന്റെ പൂര്‍ണതയിലെത്തുന്നത് കുഞ്ഞുങ്ങളുടെ വരവോടെയാണ്. പിറക്കാനിരിക്കുന്ന കുഞ്ഞ് ഇഷ്‌ടാനുസരണം ആണോ പെണ്ണോ ആയിരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാൽ അണ്ഡവും ബീജവും തമ്മിലുള്ള സംയോജനം നടന്നു കഴിയുമ്പോള്‍ തന്നെ ഭ്രൂണം ആണോ പെണ്ണോ എന്ന കാര്യത്തില്‍ തീരുമാനമായിക്കഴിയും.ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാൻ നല്ലതായിരിക്കുമെന്ന് പൊതുവെ പറയാറുണ്ട്. ഇതിന്റെ ഫലപ്രാപ്തി എത്രത്തോളമെന്ന കാര്യം ഇതുവരെ കണ്ടെത്തിയിട്ടില്ല.
–

–
1.തക്കാളി :-വൈറ്റമിൻ സി ധാരാളമടങ്ങിയിട്ടുള്ള തക്കാളി കഴിക്കുന്നത് ആണ്‍കുഞ്ഞിന് അനുകൂലമായ സാഹചര്യമൊരുക്കുന്നതാണ്.
2.കടൽ വിഭവങ്ങൾ :-സിങ്ക് ധാരാളമടങ്ങിയിട്ടുള്ള കടൽ വിഭവങ്ങൾ പുരുഷക്രോമസോമിനെ സഹായിക്കുന്ന ഒരു ഭക്ഷണമാണ്.
3.ഉപ്പ് കലർന്ന ഭക്ഷണങ്ങൾ :-ഉപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍ ആണ്‍ഭ്രൂണത്തിന് സഹായകമാണ്.ശരീരത്തില്‍ സോഡിയം-പൊട്ടാസ്യം ബാലന്‍സ് നില നിര്‍ത്താന്‍ ഇത് സഹായിക്കും.എന്നാൽ ഉപ്പിൻറെ ഉപയോഗം അമിതമാവാതെ സൂക്ഷിക്കണം.
–

–
4. ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ :-ഗ്ലൂക്കോസ് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ആണ്‍ഭ്രൂണത്തിന് വഴിയൊരുക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ ഉരുളക്കിഴങ്ങ്, അരി എന്നിവ കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.
5.കൂണ്‍:- കൂണിൽ ആണ്‍കുഞ്ഞുണ്ടാകാൻ സഹായിക്കുന്ന വൈറ്റമിന്‍ ഡി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
–

–
6. ധാന്യങ്ങൾ:- പോഷകസമൃദ്ധമായ ധാന്യങ്ങൾ ബീജത്തിൻറെ ആരോഗ്യത്തെ സഹായിക്കുകയും ആണ്‍കുഞ്ഞുണ്ടാകാൻ സഹായിക്കുകയും ചെയ്യുന്നു.
7.സിട്രസ് :-സിട്രസ് അടങ്ങിയ ഫലവര്‍ഗങ്ങളും ആണ്‍കുട്ടിയുണ്ടാകാൻ സഹായിക്കുന്നതാണ്.
8.പഴം:-പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള പഴം കഴിക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാൻ സഹായകമാണ്. പൊട്ടാസ്യം പുരുഷബീജത്തെ ഏറെ സഹായിക്കും.
–

–
9.ഗര്‍ഭധാരണത്തിന്റെ ആദ്യകാലത്ത് പ്രാതല്‍ കഴിയ്ക്കുകയും കൊഴുപ്പേറിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിയ്ക്കുകയും ചെയ്യുന്നവർക്ക് ആണ്‍കുട്ടിയുണ്ടാകാൻ സാധ്യത കൂടുതലാണ്.
10.കലോറി കൂടിയ ഭക്ഷണം സ്ഥിരമായി കഴിയ്ക്കുമ്പോള്‍ കുഞ്ഞ് ആണാവാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.
Leave a Reply