Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 8:36 pm

Menu

Published on November 20, 2015 at 1:02 pm

കുടവയര്‍ കുറയ്ക്കാൻ ചില ഭക്ഷണങ്ങള്‍

foods-to-reduce-belly-fat-2

ഭക്ഷണം കുറച്ച് കുടവയർ കുറയ്ക്കാൻ എല്ലാർക്കുമറിയാം…പക്ഷെ ഭക്ഷണം നിയന്ത്രിക്കുന്ന കാര്യം മിക്കവർക്കും പ്രയാസം തന്നെ.എന്നാൽ ചില ഭക്ഷണങ്ങൾ കഴിച്ചും കുടവയർ കുറയ്ക്കാം…

തണ്ണിമത്തന്‍
82 ശതമാനവും ജലം അടങ്ങിയ ഒരു പഴവർഗ്ഗമാണ് തണ്ണിമത്തൻ. ശരീരത്തിലെ അധികമുള്ള സോഡിയത്തെ കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന ഈ ഭക്ഷണത്തില്‍ കലോറി വളരെ കുറവുമാണ്. ജലാംശം വിശപ്പു കുറയ്ക്കുകയും ശരീരത്തിലെ അമിതമായ കൊഴുപ്പു പുറന്തളളുന്നതിനും വെളളം സഹായിക്കുകയും ചെയ്യും.

ബദാം
ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ബദാം ഏറെ നല്ലതാണ്.
വിറ്റാമിന്‍ ഇയും പ്രൊട്ടീനും ധാരാളം ഉണ്ട് താനും. കൊഴുപ്പു കുറവും കാര്‍ബോഹൈഡ്രേറ്റുകള്‍ ആവശ്യത്തിനും അടങ്ങിയ ഭക്ഷണമാണിത്. ധാരാളം നാരുള്ള ഭക്ഷണമായതിനാല്‍ പെട്ടെന്ന് വയറുനിറഞ്ഞതായി തോന്നുകയും ചെയ്യും.

വെള്ളരിക്ക
വളരെയേറെ ഉന്മേഷം തരുന്നതും എന്നാല്‍ കലോറി കുറവുള്ളതുമായ പച്ചക്കറിയാണ് വെള്ളരിക്ക.ഇതിൽ 96 ശതമാനത്തോളവും ജലാംശമാണുള്ളത്. വിശപ്പുകുറയ്ക്കുകയും വയറുകുറയാന്‍ സഹായിക്കുകയും ചെയ്യും.

അവോക്കാഡോ
ധാരാളം നാരുകളുള്ള പഴമാണ് അവോക്കാഡോ . രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം വെണ്ണപ്പഴമെന്ന ബട്ടര്‍ഫ്രൂട്ടിന് കഴിയുമെന്ന് വിദഗ്ദര്‍ പറയുന്നു.

ഓട്സ്
ഓട്സ് പ്രഭാതഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ പെട്ടെന്ന് വയറുനിറഞ്ഞതായി തോന്നും.ഇത് ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News