Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: കേൽക്കുമ്പോൾ അവിശ്വസനീയമാണെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. കൊല്‍ക്കത്തയിലെ താന്‍ഗ്ര ഏരിയയിലെ ചൈനീസ് കാളിക്ഷേത്രമാണ് വ്യത്യസ്ത പ്രസാദം നല്‍കി ലോക ശ്രദ്ധപിദിച്ച് പറ്റുന്നത്.ഇവിടത്തെ പ്രസാദം വയറ് നിറയെ കഴിക്കാം.മറ്റൊന്നുമല്ല പ്രസാദം , നല്ല വെജിറ്റബിൾ കറിയും ഫ്രൈഡ് റൈസും പിന്നെ ന്യൂഡില്‍സും.. ലോകത്തിലെ മറ്റൊരു കാളി ക്ഷേത്രത്തിലും ഇത്തരത്തിലുള്ള പ്രസാദം ലഭിക്കില്ല.ഇന്ത്യ ചൈന സങ്കര സംസ്‌ക്കാരത്തിന്റെ പ്രതീകം കൂടിയാണ് ഈ ക്ഷേത്രം. കൊല്‍ക്കത്ത നഗരത്തില്‍ നൂറ്റാണ്ടുകളായി താമസിക്കുന്ന ചൈനീസ് വ്യാപാരികളും കച്ചവടക്കാരുമാണ് ഈ ക്ഷേത്രത്തിലെ ആരാധകര്‍. 60വര്‍ഷം മുന്‍പ് ഇവരുടെ പൂര്‍വ്വികരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.ലോക പ്രസിദ്ധമായ ഈ ക്ഷേത്രത്തിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും കാളിപൂജക്ക് ഭക്തരെത്താറുണ്ട്. സമീപത്തെ മറ്റ് ഹിന്ദുക്ഷേത്രങ്ങളെ പോലെ തന്നെ തിരക്കാണ് ഈ ചൈനീസ് ക്ഷേത്രത്തിലും. സമീപത്തെ കാളിക്ഷേത്രങ്ങളില്‍ പാലും പൂവും മറ്റും പ്രസാദമായി നല്‍കുമ്പോഴാണ് ഇവിടെ നൂഡില്‍സ് പ്രസാദവിതരണം.
–
–
–
Leave a Reply