Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:32 pm

Menu

Published on December 3, 2016 at 10:32 am

നെറ്റി നോക്കിയാൽ അറിയാം …നിങ്ങളുടെ ആയുസ് എത്രയാണെന്ന്…!!

forehead-lines-astrology-know-how-long-youll-live

മുഖം മനസിന്‍റെ കണ്ണാടിയെന്നാണ് പറയാറ്. മുഖം നോക്കി നമ്മുടെ ഭൂതവും ഭാവിയുമൊക്കെ പറയാറുണ്ട്. മുഖലക്ഷണമെന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്.ഇത്തരത്തില്‍ നിങ്ങളുടെ നെറ്റി നോക്കിയാല്‍ എത്ര ആയുസ് ഉണ്ട് എന്നു വിലയിരുത്താന്‍ കഴിയുമെന്നാണ് കണ്ടെത്തൽ.നെറ്റിയിലെ വരകളിലൂടെ ഇത്തരത്തില്‍ ഒരാളുടെ ആയുസ് എങ്ങനെ വിലയിരുത്തുന്നെന്ന് നോക്കാം….

നെറ്റിയിലെ വരകള്‍ വായിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മുമ്പായി നെറ്റി നന്നായി കഴുകുക. അതിന്‌ ശേഷം നെറ്റിയിലെ വരകള്‍ വ്യക്തമായി കാണാവുന്നതരത്തില്‍ ഒരു കണ്ണാടിക്ക്‌ മുമ്പില്‍ നില്‍ക്കുക. ഇനി നെറ്റിയിലേക്ക്‌ കണ്ണുകള്‍ വിടര്‍ത്തുക

കളങ്കങ്ങള്‍ ഒന്നുമില്ലാതെ മിനുസമായിരിക്കും നെറ്റി. വ്യക്തമായി കാണാവുന്ന വരകളോടു കൂടി നെറ്റി സാധാരണയിലും ഉയര്‍ന്ന്‌ നില്‍ക്കും.

മുഖവും നെറ്റിയും ഒരേ നിരപ്പിലായിരിക്കും . വരകള്‍ കാണപ്പെടും , എന്നാല്‍ വിശകലനം ചെയ്യാന്‍ അല്‍പം വിഷമമായിരിക്കും.

ഉള്ളിലേക്ക്‌ അല്‍പം കുഴിഞ്ഞ്‌ ഇരുണ്ട ചര്‍മ്മത്തോട്‌ കൂടി ആയിരിക്കും സാധാരണയായി ഇത്തരം നെറ്റി. അതിനാല്‍ വരകള്‍ കാണപ്പെടില്ല.

നെറ്റിയില്‍ കുറഞ്ഞത്‌ രണ്ട്‌ ഇരുണ്ട വരകളെങ്കിലും കാണപ്പെടുന്നവക്ക്‌ 60-65 വര്‍ഷം ആയുസ്സുണ്ടാവും. ആളുകളുടെ സമ്പന്നമായ വ്യക്തിത്വത്തെയാണ്‌ ഇത്തരം വരകള്‍ സൂചിപ്പിക്കുന്നത്‌. ഐശ്വര്യവും പ്രശസ്‌തിയും ഇവര്‍ക്ക്‌ ഉണ്ടാകും.

നെറ്റിയില്‍ തെളിഞ്ഞ്‌ കാണാവുന്ന മൂന്ന്‌ വരകള്‍ ഉണ്ടെങ്കില്‍ 75 വര്‍ഷത്തിന്‌ മുകളില്‍ ജീവിച്ചിരിക്കുമെന്നാണ്‌ വിശ്വാസം. സന്തോഷകരമായ ജീവിതമായിരിക്കും ഇവരുടേത്‌.

താഴ്‌ന്ന നെറ്റിയുള്ള ഒരു വ്യക്തിയ്‌ക്ക്‌ നേര്‍ത്തതെങ്കിലും നാല്‌ വരകള്‍ വരെ ഉണ്ടെങ്കില്‍ 75 വയസ്സ്‌ വരെ ആയുസ്സുണ്ടാകും.

ഏതാനം തടസ്സങ്ങള്‍ മാത്രമുള്ള അഞ്ച്‌ വരകള്‍ വരെ നെറ്റിയില്‍ കാണപ്പെടുന്ന വ്യക്തികള്‍ക്ക്‌ നൂറ്‌ വര്‍ഷത്തെ ആരോഗ്യകരമായ ജീവിതം ഉണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ഉയര്‍ന്ന നെറ്റിയാണെങ്കിലും താഴ്‌ന്ന നെറ്റി ആണെങ്കിലും നിരവധി തടസ്സങ്ങളോട്‌ കൂടിയ അഞ്ചോളം വരകള്‍ കാണപ്പെടുന്നത്‌ ശുഭകരമല്ല. ഇത്തരം ആളുകള്‍ക്ക്‌ അല്‍പായുസ്സാണ്‌ പ്രവചിക്കപ്പെടുന്നത്‌.

ചിലരുടെ നെറ്റിയില്‍ വരകളൊന്നും കാണപ്പെടാറില്ല. 45-50 വയസ്സുവരെ ഇവര്‍ക്ക്‌ ആയുസ്സ്‌ ഉണ്ടാകു എന്നതിന്റെ സൂചനയാണിത്‌. കൂടാതെ ജീവതത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടേണ്ടി വരും.

ഏതെങ്കിലും ബിന്ദുവില്‍ കുറഞ്ഞത്‌ രണ്ട്‌ വരകളെങ്കിലും കൂട്ടി മുട്ടുന്നവര്‍ക്ക്‌ 60 വയസ്സുവരെ ആയുസ്സ്‌ പറയപ്പെടുന്നുണ്ട്‌. എന്നാല്‍ ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവര്‍ക്ക്‌ നേരിടേണ്ടതായി വരും.

Loading...

Leave a Reply

Your email address will not be published.

More News