Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:49 pm

Menu

Published on December 16, 2015 at 3:15 pm

യേശുദേവൻറെ യഥാര്‍ഥ രൂപം ഇതാണ്….

forensic-facial-expert-reconstructs-jesus-christs-face-using-ancient-skulls

യേശുദേവന്‍ എന്ന് ചിന്തിയ്ക്കുമ്പോള്‍ തന്നെ നമ്മുടെയൊക്കെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു രൂപമുണ്ട്.നീണ്ട മുടിയും താടിയും ആഴമുള്ള കണ്ണുകളുമുള്ള നീണ്ടു മെലിഞ്ഞ രൂപം. എന്നാല്‍ സത്യത്തില്‍ യേശു അങ്ങനെ ആയിരുന്നോ…? ആണെന്നും അല്ലെന്നും ഉറപ്പ് പറയാന്‍ കഴിയില്ല. കാലങ്ങളായി നാം മനസ്സില്‍ കൊണ്ടു നടക്കുന്ന രൂപമാണ് അത് എന്ന് മാത്രം പറയാം. എന്നാല്‍ യേശുദേവന്റെ മുഖം അങ്ങനെയായിരുന്നില്ലെന്ന് പറയുന്നത് ഒരു മെഡിക്കല്‍ ആര്‍ട്ടിസ്റ്റ് ആണ്. ആധുനിക ഫോറന്‍സിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡോ. റിച്ചാര്‍ഡ് നെവേ എന്ന മെഡിക്കല്‍ ആര്‍ട്ടിസ്റ്റാണ് യേശുവിന്റെ പുതിയ മുഖത്തിന് പിന്നില്‍. റിച്ചാര്‍ഡ് നെവേയുടെ നിഗമനപ്രകാരം വട്ടമുഖവും കുറ്റിത്താടിയും ചുരുണ്ട മുടിയുമുള്ളയാളാണ് യേശുക്രിസ്തു.

വടക്കന്‍ ഇസ്രായേലിലെ ഗലീലി പ്രദേശത്ത് ജീവിച്ചിരുന്ന ജൂതന്മാരുടെ പൊതു ശാരീരിക സവിശേഷതകളാണിത്. ഈ രൂപം യേശുവിന്റേതെന്ന നിലയില്‍ ലോകമെമ്പാടും പ്രചരിക്കുന്ന രൂപത്തിനേക്കാള്‍ യഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്നാണ് ഡോ. നെവേയുടെ അഭിപ്രായം.

യേശുവിന്റേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് അക്കാലത്ത് യേശുക്രിസ്തു ജീവിച്ചിരുന്ന പ്രദേശത്തെ ജനങ്ങളുടെ പൊതുസവിശേഷതകള്‍ ശേഖരിച്ചാണ് യേശുവിന്റെ രൂപം നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. ബൈബിളില്‍ നിന്നുള്ള സൂചനകളും യേശുവിന്റെ രൂപം നിര്‍മ്മിക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് നെവേ പറയുന്നു.ആദ്യകാലത്ത് റോമന്‍ രൂപമായിരുന്നു യേശുവിനുണ്ടായിരുന്നത്. പുരോഹിതരുടെ നീളന്‍ വസ്ത്രവും വെട്ടിയൊതുക്കിയ മുടിയും ക്ഷൗരം ചെയ്ത മുഖവുമായിരുന്നു അക്കാലത്ത് യേശുവിനുണ്ടായിരുന്നത്.

നാലാം നൂറ്റാണ്ടിലാണ് യേശുവിന്റെ രൂപത്തിന് താടിവന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. അക്കാലത്തെ ചിന്തകന്മാരുടെ പൊതുരീതിയായിരുന്നു താടിവളര്‍ത്തല്‍. ഇതായിരിക്കണം താടിക്ക് പിന്നിലെ പ്രചോദനമെന്നാണ് കരുതപ്പെടുന്നത്. പിന്നീട് ഇറ്റാലിയന്‍ നവോത്ഥാന കാലത്ത് ലിയനാര്‍ഡോ ഡാവിഞ്ചിയെ പോലുള്ള സുപ്രസിദ്ധ ചിത്രകാരന്മാരാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള യേശുക്രിസ്തുവിനെ ലോകത്തിന് സമ്മാനിച്ചത്. പിന്നീട് യേശുക്രിസ്തുവിന്റെ ഭൗതിക രൂപത്തിന് കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല. യേശു ജീവിച്ചിരുന്ന കാലത്ത് ജൂതന്മാര്‍ക്കിടയില്‍ താടിവെക്കുന്ന രീതി പ്രചാരത്തിലുണ്ടായിരുന്നു. മാത്രമല്ല, അക്കാലത്ത് പുരുഷന്മാര്‍ മുടി നീട്ടിവളര്‍ത്തുന്നത് അപമാനകരമായാണ് കരുതിയിരുന്നത്. ഡോ. റിച്ചോര്‍ഡ് നെവേയുടെ നിഗമനപ്രകാരം നീണ്ടുമെലിഞ്ഞയാളല്ല യേശുക്രിസ്തു. അഞ്ച് അടി ഒരിഞ്ചാണ് അദ്ദേഹം കണക്കാക്കുന്ന യേശുവിന്റെ ഉയരം.

ഏകദേശം അമ്പത് കിലോഗ്രാം മാത്രമായിരിക്കണം ശരീരഭാരമെന്നും നെവേ പറയുന്നു. മുപ്പതാം വയസുവരെ ആശാരിപ്പണിയെടുത്തിരുന്ന യേശുവിന് ഉറച്ച ശരീപ്രകൃതിയായിരുന്നെന്നും നെവേ പറയുന്നു. പുരാവസ്തു രേഖകളും ഫോറന്‍സിക് തെളിവുകളും ഉപയോഗിച്ച് മണ്‍മറഞ്ഞുപോയ നിരവധി മനുഷ്യരുടെ മുഖം പുന:സൃഷ്ടിക്കുന്നതില്‍ വിജയിച്ചിട്ടുള്ളയാളാണ് ഡോ. നെവേ. അലക്‌സാണ്ടറുടെ പിതാവ്, മാസിഡോണിയയിലെ ഫിലിപ്പ് രണ്ടാമന്‍ രാജാവ് തുടങ്ങി നിരവധി പേരുടെ യഥാര്‍ഥ രൂപം പുറത്തുകൊണ്ടുവന്നിട്ടുണ്ട് ഡോ. നെവേ.

Loading...

Leave a Reply

Your email address will not be published.

More News