Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 7:14 pm

Menu

Published on December 23, 2015 at 3:13 pm

നാല്‌ ദിവസത്തെ സമാധിക്ക്‌ ശേഷം ജീവിതത്തിലേയ്ക്ക് തിരുച്ചുവന്ന സന്യാസി അത്ഭുതമാകുന്നു

four-days-after-taking-samadhi-saint-comes-out-alive

റയ്പൂര്‍ : ഛത്തീസ്ഗഢിലെ റയ്പൂര്‍ ജില്ലയിലുള്ളവര്‍ക്ക്   ദൈവത്തിന്റെ മാലാഘയായി മാറിയിരിക്കുകയാണ്‌ ഗുരു ഗസി ദാസ്‌ എന്ന സന്യാസി.സമാധിയായി നാല് ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ മടങ്ങി എത്തിയത് ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.ഡിസംബര്‍ 18ന് സമാധിയായ അദ്ദേഹം 80 മണിക്കൂറുകള്‍ക്ക് ശേഷമാണ്  മടങ്ങിയെത്തിരിക്കുന്നത്.ഇപ്പോള്‍ ബാബ ഗുരു ഗസി ദാസിനെ ദൈവത്തിന്റെ മാലാഖയായിട്ടാണ് ഗ്രാമവാസികള്‍ കാണുന്നത്. നാല്‌ വശത്തുനിന്നും മണ്ണ്‌ കൊണ്ട്‌ മൂടി നാല്‌ ദിവസം കഴിഞ്ഞാണ്‌ ബാബ ഗുരു ഗസി ദാസ്‌ ജീവനോടെ മടങ്ങി എത്തിയത്‌. റയ്‌പൂരിലെ പഞ്ചായത്ത്‌ പച്ചേരി എന്ന വില്ലേജിലാണ്‌ സംഭവം നടന്നത്‌. ഇത് രണ്ടാം തവണയാണ് ബാബ ഗുരു ഗസി ദാസ് സമാധിയായ ശേഷം ജീവനോടെ മടങ്ങി എത്തുന്നത്. നേരത്തെ സമാധിയായി 18 മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം ജീവനോടെ മടങ്ങി എത്തിയിരുന്നു. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും അമ്മയും സമാധിക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ കൃത്യമായ ഇടപെടലിലൂടെ ഇത് കുട്ടിയും അമ്മയും ഉപേക്ഷിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാനായി പ്രദേശവാസികള്‍ സനുമതിയും ചോദിച്ച് എത്താറുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News