Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 9:31 am

Menu

Published on July 20, 2015 at 3:33 pm

കാന്‍സര്‍ രോഗിയായ നാലുവയസുകാരി നേഴ്‌സിനെ വിവാഹം കഴിച്ചു

four-year-old-cancer-patient-marries-favourite-nurse-after-he-organises-her-dream-wedding

ന്യൂയോര്‍ക്ക്:കാന്‍സര്‍ രോഗിയായ നാലുവയസുകാരി തൻറെ ആഗ്രഹം സഫലീകരിക്കുന്നതിനായി നേഴ്‌സിനെ വിവാഹം കഴിച്ചു. ന്യൂയോര്‍ക്കിലെ അല്‍ബാനി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന അബി എന്ന നാലുവയസുകാരിയാണ് തന്നെ പരിചരിക്കുന്ന നേഴ്സിനെ വിവാഹം കഴിച്ചത് . അവിടെ തന്നെ പരിചരിക്കുന്ന നഴ്‌സ് മാറ്റ് ഹിറ്റ്‌ലിങുമായി കുട്ടി വളരെ അടുപ്പത്തിലാണ്. കുറച്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് ആബി തന്റെ അമ്മയോടാണ് വിവാഹകാര്യം ആദ്യം പറഞ്ഞത്. ആരാണ് വരനെന്ന് അമ്മ ചോദിച്ചപ്പോള്‍ ആശുപത്രി നേഴ്‌സ് ആയ മാറ്റ് ഹിക്ലിങ്ങിന്റെ പേരായിരുന്നു ആബിയുടെ മറുപടി. അമ്മ മകളുടെ ആഗ്രഹം മാറ്റിനെ അറിയിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ അതിന് സമ്മതിക്കുകയും ചെയ്തു.24 മണിക്കൂറിനുള്ളില്‍ ആശുപത്രിക്കുള്ളില്‍ തന്നെ ഇരുവരുടെയും വിവാഹത്തിനുള്ള ഒരുക്കവും നടത്തി. ആശുപത്രിയിലെ മിക്ക ജീവനക്കാരും കൊച്ചു വിവാഹത്തില്‍ പങ്കുകൊണ്ടു. വെളുത്ത വിവാഹ ഗൗണ്‍ അണിഞ്ഞ് പിങ്ക് പൂക്കുടയുമായെത്തിയ അബി തികച്ചും മണവാട്ടിയായാണ് വേദിയിലെത്തിയത്. മണവാളനായെത്തിയ മാറ്റിന് അവള്‍ മോതിരം അണിയിച്ച് വിവാഹിതയായി.ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോ ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായി മാറിയിറിക്കുകയാണ്.ഇതിനോടകം തന്നെ 24 ലക്ഷം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു.


Loading...

Leave a Reply

Your email address will not be published.

More News