Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ശിശുദിനത്തില്‍ കുട്ടികള്‍ക്ക് വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ. കുട്ടികള്‍ക്ക് സൗജന്യമായി സഞ്ചരിക്കാനുള്ള അവസരമാണ് എയര്‍ ഇന്ത്യ ഒരുക്കുന്നത്. എയര്‍ ഇന്ത്യ നടത്തുന്ന ലക്കി ഡ്രോ നേടുന്ന കുട്ടികള്‍ക്കാണ് സൗജന്യ യാത്ര ചെയ്യാന്‍ സാധിക്കുക. ഒന്നാം സ്ഥാനത്തെത്തുന്ന കുട്ടിക്ക് ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കൊ എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് ടിക്കറ്റാണ് സമ്മാനം. റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെയാണിത്. രണ്ടാം സ്ഥാനത്തെത്തുന്ന കുട്ടിക്ക് ഇന്ത്യയിലെവിടേക്കുമുള്ള ടിക്കറ്റും റിട്ടേണ്‍ ടിക്കറ്റുമാണ് സമ്മാനം. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് എയര്‍ ഇന്ത്യയുടെ സൗജന്യ യാത്ര സൗകര്യം ലഭ്യമാവുക. ലക്കി ഡ്രോയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കാണ് ഈ അവസരം. ഡിസംബറിലാണ് എയര്‍ ഇന്ത്യ കുട്ടികള്‍ക്കായുള്ള ലക്കി ഡ്രോ നടത്തുക.
Leave a Reply