Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:22 pm

Menu

Published on April 30, 2015 at 9:57 am

ഇറക്കം കൂടിയ വസ്ത്രം ധരിച്ച ഫ്രഞ്ച് മുസ്ലീം വിദ്യാര്‍ഥിനിക്ക് വിലക്ക്

french-muslim-student-kept-from-class-over-long-skirt

റെയിംസ്: ഇറക്കം കൂടിയ വസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയ ഫ്രഞ്ച് മുസ്ലീം വിദ്യാര്‍ത്ഥിനിക്ക് അധ്യാപകർ വിലക്ക് ഏർപ്പെടുത്തി. പതിനഞ്ചുകാരിയായ സാറയെന്ന പെണ്‍കുട്ടിയെയാണ് ഇറക്കം കൂടിയ സ്‌കര്‍ട്ട് ധരിച്ച് സ്കൂളിലെത്തിയതിന് വിലക്ക് ഏർപ്പെടുത്തിയത്.ഈ മാസം ആദ്യമാണ് വിദ്യാർഥിക്ക് സ്കൂളിൽ വരുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. അതിനു ശേഷം സാറ സ്കൂളിൽ വന്നിട്ടില്ല.എന്നാൽ സ്കൂൾ അധികൃതർ പറയുന്നത് ഫ്രാന്‍സിലെ കര്‍ശനമായ മതനിരപേക്ഷ നിയമത്തിന് എതിരായതിനാലാണ് ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്തുന്നത് തടഞ്ഞതെന്നാണ്. കുട്ടിയെ സ്‌കൂളില്‍ പുറത്താക്കിയിട്ടില്ലെന്നും സാധാരണ വസ്ത്രം ധരിച്ച് ക്ലാസില്‍ എത്തണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അവർ പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷത കൊണ്ടു വരുന്നതിനുള്ള നിയമം 2004ലാണ് നിലവില്‍ വന്നത്. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൂടുപടം, ജൂതവംശജര്‍ ധരിക്കുന്ന തൊപ്പി, വലിയ ക്രിസ്ത്യന്‍ കുരിശുകള്‍ എന്നിവ നിരോധിച്ചിരുന്നു. കുട്ടിയുടെ അച്ഛന് അവളെ തിരികെ സ്‌കൂളില്‍ അയക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News