Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 7:59 pm

Menu

Published on July 9, 2015 at 10:42 am

നിങ്ങൾ വാങ്ങുന്ന മത്സ്യം പുതിയതാണോ? തിരിച്ചറിയാൻ വഴിയുണ്ട്

fresh-fish-recognization-healthy-food

മത്സ്യത്തിന്റെ പുതുമ മനസിലാക്കുവാൻ പല മാർഗങ്ങളുണ്ട്.അത് തിരിച്ചറിഞ്ഞ് വാങ്ങുകയാണെങ്കിൽ പഴയതും കേടായതുമായ രാസവസ്തുക്കൾ ചേർത്തതുമായ മത്സ്യം വാങ്ങുന്നത് ഒഴിവാക്കാം

• പുതിയ മത്സ്യമാണെങ്കിൽ ചെകിള ഉയർത്തി ചെകിളപ്പൂവിൽ നോക്കിയാൽ രക്തമയം കാണാം.

• കണ്ണുകൾക്കു തിളക്കവും തെളിമയും ഉണ്ടായിരിക്കും.

• മാംസത്തിൽ വിരലുകൊണ്ട് അമർത്തിയാൽ ദൃഢത ഉള്ളതും വലിയുന്നതുമായിരിക്കും.

• മാംസം തൊലിയിൽ നിന്നു വിട്ടു വീർത്തിരിക്കില്ല നല്ല മത്സ്യത്തിൽ.ചീഞ്ഞമത്സ്യമാകട്ടെ വിരലുകൊണ്ട് അമർത്തിയാൽ താണുപോകുന്നു

• ചീഞ്ഞ മണവും ഉണ്ടായിരിക്കുകയില്ല.

• വാൽ നല്ല വടി പോലെയിരിക്കും.

• രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിനു കൃത്രിമമായ ഒരു തിളക്കവും ഗന്ധവും ഉണ്ടായിരിക്കും. കണ്ണുകൾ ഇളം നീലനിറത്തിലായിരിക്കും.

• ഫോർമാലിൻ കലർത്തിയതാണെങ്കിൽ രൂക്ഷമായ ഗന്ധം തോന്നാം.

• വലിയ മത്സ്യങ്ങൾ മുറിക്കുമ്പോൾ രാസവസ്തു കലർത്തിയവയിൽ ഇളം നീലനിറത്തിലുള്ള തിളക്കം കാണാം. അസാധാരണമായ പുതുമയെയും സംശയിക്കേണ്ടതാണ്.

Loading...

Leave a Reply

Your email address will not be published.

More News