Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:42 am

Menu

Published on April 27, 2016 at 4:29 pm

മഴ പെയ്യിക്കാൻ വേണ്ടി തവളയെ പൂജിക്കുന്ന ഒരു ഗ്രാമം..!!

frog-ritual-for-rain-in-banglore-village

ബെംഗളൂരു: കടുത്തവരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ മഴ പെയ്യാനായി വ്യത്യസ്ഥ മാര്‍ഗങ്ങള്‍ തേടുകയാണ് ഒരു ഗ്രാമം.മൈസൂരിനടുത്തുള്ള ബെലിവാടി ഗ്രാമത്തിലെ നിവാസികളാണ് വ്യത്യസ്ഥമായൊരു മാർഗ്ഗവുമായി എത്തിയത്.മഴദൈവങ്ങള്‍ കനിയുന്നതിനായി തവളയെ പൂജിക്കുകയാണ്‌ കര്‍ഷകരായ ഈ ഗ്രാമവാസികള്‍. തവളകളെ സന്തോഷിപ്പിച്ചാല്‍ മഴ പെയ്യുമെന്നും വരള്‍ച്ച മാറുമെന്നുമാണ്‌ ഈ നാട്ടുകാരുടെ വിശ്വാസം. തവള കനിഞ്ഞാല്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന ഗ്രാമത്തില്‍ മഴ പെയ്യുമെന്നാണ്‌ ഇവര്‍ വിശ്വസിക്കുന്നത്‌. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന്‌ ഈ ഗ്രാമത്തില്‍ വന്‍തോതിലാണ്‌ കൃഷി നശിച്ചിരിക്കുന്നത്‌. വരള്‍ച്ച അതിരൂക്ഷമായതിനെ തുടര്‍ന്ന്‌ ഗ്രാമമുഖ്യന്മാരാണ്‌ തവളയെ സന്തോഷിപ്പിക്കാനുള്ള പൂജ നടത്താന്‍ ആവശ്യപ്പെട്ടത്‌. ഇവിടുത്തെ കുളത്തില്‍ നിന്ന്‌ പിടിച്ച തവളയെ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ കെട്ടിവെച്ചാണ്‌ പൂജ നടത്തുന്നത്‌.പൂജയ്‌ക്കുശേഷം തവളയുള്ള പീഠം ഗ്രാമത്തിലെ ഏറ്റവും പ്രായമുള്ളയാളുടെ തലയില്‍ വെച്ചശേഷം ഗ്രാമം ചുറ്റിച്ചു. ഗ്രാമത്തിലുള്ളവരെല്ലാം ഓരോ കുടം വെള്ളം കൊണ്ടുവന്ന്‌ തവളയുടെ മുകളില്‍ ഒഴിച്ചു. ഇതിനുശേഷം തവളയെ കുളത്തില്‍ തന്നെ വിട്ടു. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക്‌ ഭക്ഷണവും ഒരുക്കിയിരുന്നു. തവളയെ പൂജിച്ചത്‌ മൂലം മുന്‍ വര്‍ഷങ്ങളില്‍ തങ്ങള്‍ക്ക്‌ മഴ ലഭിച്ചുവെന്നാണ്‌ ഇവര്‍ പറയുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News