Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:16 am

Menu

Published on August 29, 2016 at 11:03 am

മഴ ലഭിക്കാന്‍ തവളകളെ കല്യാണം കഴിപ്പിച്ച് ഒരു ഗ്രാമം…!!

frog-weddings-organised-for-rainfall

ദിസ്പുര്‍: പ്രാകൃത ആചാരങ്ങളില്‍ നിന്നും ഒട്ടും പിറകോട്ടല്ലെന്ന് തെളിയിച്ചിരിക്കുകയാണ്  ആസാമുകാർ.മഴ ലഭ്യതയില്ലായ്മ മൂലം ബുദ്ധിമുട്ടിയിരിക്കുന്ന അസാമില്‍ തവളക്കല്ല്യാണം നടത്തിയാണ് ജോര്‍ഹത് ജില്ലയിലെ റോംഗ്‌ദോയി ഗ്രാമവാസികള്‍ അത് തെളിയിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ നൂറുകണക്കിന് ഗ്രാമീണരുടെ സാന്നിദ്ധ്യത്തിലായിരുന്നു തവളക്കല്യാണം നടന്നത്.കാലവര്‍ഷം കുറഞ്ഞതിനെ തുടര്‍ന്ന് ആസാമിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. റോംഗ്‌ദോയി ഗ്രാമവും കടുത്ത വരള്‍ച്ചയിലാണ്. കൃഷിസ്ഥലങ്ങള്‍ പലതും വരണ്ടുണങ്ങി കിടക്കുകയാണ്. ഇതാണ് ഗ്രാമീണരെ തവളക്കല്യാണം നടത്താന്‍ പ്രേരിപ്പിച്ചത്. തവളകളെ കല്യാണം കഴിപ്പിച്ചാല്‍ വരുണ ദേവന്‍ പ്രസാദിക്കുമെന്നും അതിലൂടെ മഴ ലഭിക്കുമെന്നുമാണ് ഗ്രാമീണരുടെ വിശ്വാസം.

Loading...

Leave a Reply

Your email address will not be published.

More News