Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:02 pm

Menu

Published on October 10, 2015 at 12:51 pm

നിങ്ങളുടെ ടുവീലറിന് പരമാവധി മൈലേജ് കിട്ടാന്‍ 10 കാര്യങ്ങൾ….

fuel-economy-tips

ഒരു ടുവീലറെങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് ചുരുക്കമാണ് …അതുകൊണ്ട് തന്നെ നമ്മുടെ വാഹനത്തെക്കുറിച്ച് ഓരോരുത്തരും അതീവ ശ്രദ്ധാലുക്കളാണ്.ഇതാ ടുവീലറിന് പരമാവധി മൈലേജ് കിട്ടാനുള്ള ചില വഴികൾ

1.നിശ്ചിത വേഗതയില്‍ വാഹനമോടിക്കുക.ഗിയര്‍ മാറ്റുമ്പോഴുള്ള ഇന്ധനനഷ്ടം തിരിച്ചറിഞ്ഞ് ഓടിക്കുക. കൃത്യമായ ഇടവേളകളില്‍ ഗിയര്‍ മാറ്റുക
2. ടയറുകളുടെ പ്രഷര്‍ നോക്കണം. കുറഞ്ഞ ടയര്‍ പ്രഷര്‍ മൈലേജിനെ മാത്രമല്ല സുരക്ഷയെയും ബാധിക്കും എന്നോര്‍ക്കുക. ആവശ്യം വേണ്ട പ്രഷര്‍ വാഹനനിര്‍മ്മാതാക്കള്‍ ടയറില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാവും
3. ചെയിന്റെ വലിവ് കൃത്യമാണോയെന്ന് നോക്കുക
4 . ഡ്രൈവിങ്ങിനിടെ ക്ലച്ച് ലിവര്‍ ആവശ്യമില്ലാതെ അമര്‍ത്തരുത്.
5 . റൈഡിങ്ങിനിടെ ബ്രേക്ക് പെഡല്‍ ചവിട്ടി ഓടിക്കരുത്.
6 . മോഡിഫൈ ചെയ്യുമ്പോള്‍ എഞ്ചിന്റെ മുന്‍ഭാഗവും സൈഡുകളിലും വായുസഞ്ചാരത്തിന് തടസമുണ്ടാകരുത്.
7 . ത്രോട്ടില്‍ ആദ്യ രണ്ടോ മുന്നോ കിലോമീറ്റുകളില്‍ കൂടുതല്‍ തിരിക്കാതിരിക്കുക. കാരണം വേഗമാര്‍ജിക്കാന്‍ കൂടുതല്‍ ഇന്ധനം ഈ സമയത്ത് വേണ്ടിവരും.
8 . ഒരു മിനിട്ടില്‍ കൂടുതല്‍ ബ്ലോക്കുകളിലോമറ്റോ വാഹനം നിര്‍ത്തിയിടേണ്ട വന്നാല്‍ എഞ്ചിന്‍ ഓഫ് ചെയ്യുക
9 . ആവശ്യമില്ലാതെ ബ്രേക്ക് ചെയ്യുന്നത് കുറയ്ക്കുക. ട്രാഫിക്ക് ലൈറ്റ് ദൂരെനിന്നേ ശ്രദ്ധിക്കുക. റെഡ് ആണെങ്കില്‍ കാറിന്റെ വേഗത പതുക്കെ കുറച്ചുകൊണ്ടുവന്നുനിര്‍ത്തുക.
10 . കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ വാഹനം സര്‍വ്വീസ് ചെയ്യുക. ഓയിലും മറ്റും മാറേണ്ടതുണ്ടെങ്കില്‍ മാറുക. നല്ല ഓയില്‍ ഉപയോഗിക്കുക.

ശ്രദ്ധിക്കേണ്ടത്
. സ്പാര്‍ക് പ്ലഗുകള്‍ ക്ലീന്‍ ചെയ്യുക
. എയര്‍ഫില്‍റ്റര്‍ ക്ലീനായി സൂക്ഷിക്കുക
. എഞ്ചിന്‍ ഓയില്‍ ഓവര്‍ഫില്‍ ചെയ്യരുത്

Loading...

Leave a Reply

Your email address will not be published.

More News