Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:57 am

Menu

Published on January 24, 2017 at 3:06 pm

ചുമ്മാ പിടിച്ചങ്ങ് കറിവെക്കാന്‍ സാധിക്കില്ല; ഈ മത്സ്യം പാചകം ചെയ്യണമെങ്കില്‍ ലൈസന്‍സ് വേണം

fugu-the-fish-more-poisonous-than-cyanide

ജപ്പാനിലെ പ്രശസ്തമായ ഒരു പാരമ്പര്യമാണ് ഫുഗു മത്സ്യത്തിന്റെ പാചകം. പഫ്ഫര്‍ ഫിഷ് എന്ന പേരുകൂടിയുള്ള ഈ മത്സ്യം ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ജപ്പാന്‍കാരുടെ ഇഷ്ട ഭക്ഷണമാണ്.

fugu-the-fish-more-poisonous-than-cyanide1

എന്നാല്‍ ചുമ്മാ ഇവനെ പിടിച്ചങ്ങ് കറിവെക്കാന്‍ സാധിക്കില്ല. ഇതിന് സര്‍ക്കാരിന്റെ ലൈസന്‍സ് വേണം. ഇതിന്റെ കാരണം എന്താണെന്നല്ലേ. മാരകവിഷം അടങ്ങിയിരിക്കുന്ന മത്സ്യമാണിത്. തെളിച്ച് പറഞ്ഞാല്‍ സയനയിഡിനേക്കാള്‍ 1200 ഇരട്ടി ശക്തമായ വിഷമായ ടെട്രോഡോടോക്‌സിന്‍ ഇതിന്റെ ശരീരത്തില്‍ ഉണ്ട്. ഇതിന് ഏകദേശം 30 മനുഷ്യരെ ഒറ്റയടിക്ക് കൊല്ലാന്‍ സാധിക്കും. ഈ വിഷബാധയ്ക്ക് ചികിത്സയുമില്ല. ഇക്കാരണത്താലാണ് ലൈസന്‍സുള്ളവരെയല്ലാതെ മറ്റാരെയും ഈ മത്സ്യത്തെ പാചകം ചെയ്യാന്‍ അനുവദിക്കാത്തത്.

മൂന്നു വര്‍ഷത്തെ പരിശീലനവും കഴിഞ്ഞ് പ്രാക്റ്റിക്കല്‍ പരീക്ഷയും എഴുത്ത് പരീക്ഷയും പാസാകുന്നവര്‍ക്കേ ഫുഗുവിനെ പാചകം ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കുകയുള്ളൂ. പ്രാക്റ്റിക്കല്‍ പരീക്ഷ വളരെ രസകരമാണ്. സ്വന്തമായി മീന്‍ വൃത്തിയാക്കി, ആ മീന്‍ കൊണ്ടു ഭക്ഷണമുണ്ടാക്കി അതു കഴിച്ച് കാണിക്കണം. പാചകം ചെയ്യുന്നയാള്‍ ജീവനോടെയുണ്ടെങ്കില്‍ ലൈസന്‍സ് കിട്ടും.

fugu-the-fish-more-poisonous-than-cyanide2

ഈ മത്സ്യത്തിന്റെ മാംസത്തില്‍ വിഷം ഇല്ല. എന്നാല്‍ ഇവയുടെ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയയാണ് വിഷത്തിന്റെ സ്രോതസ്. അതിനാല്‍ തന്നെ കരളടക്കമുള്ള ആന്തരികാവയവങ്ങള്‍, കണ്ണ് എന്നിവയില്‍ ആണു വിഷം ഉണ്ടാകുക.

fugu-the-fish-more-poisonous-than-cyanide4

പാചകം ചെയ്യുന്നയാള്‍ വളരെ ശ്രദ്ധിച്ച് മത്സ്യത്തിന്റെ ആന്തരികാവയവങ്ങള്‍ നീക്കി, അവ സംസ്‌കരിക്കാന്‍ കൊണ്ടു പോകാന്‍ സ്റ്റീല്‍ പെട്ടിയില്‍ പൂട്ടി വെച്ച ശേഷമാണ് ഭക്ഷണം പാകം ചെയ്യല്‍. ഈ മത്സ്യത്തെ പലരീതിയില്‍ പാകം ചെയ്യാറുണ്ട്. പച്ച മാംസം അരിഞ്ഞു സോസില്‍ മുക്കി കഴിക്കേണ്ട സാഷിമിയാണ് ഇക്കൂട്ടത്തിലെ പ്രധാന വിഭവം.

സര്‍ക്കാരിന്റെ കണക്കമുസരിച്ച് 2000-2012 കാലഘട്ടത്തില്‍ 23 പേര്‍ ഫുഗു കഴിച്ച് മരണപ്പെട്ടിട്ടുണ്ട്. ഈ മരണങ്ങളെല്ലാം ഹോട്ടലില്‍ അല്ലാതെ സ്വന്തമായി ഉണ്ടാക്കി കഴിക്കാന്‍ ശ്രമിച്ചതിനിടയിലാണ് സംഭവിച്ചത്. 100 ഡോളറിനു മുകളില്‍ ആണു ഇവ കൊണ്ടുള്ള ഭക്ഷണത്തിന്റെ വില.

fugu-the-fish-more-poisonous-than-cyanide3

ജപ്പാനിലെ പാരമ്പര്യമനുസരിച്ച് ഫുഗു കഴിച്ചതിനുശേഷം ആരെങ്കിലും മരിച്ചാല്‍ അത് പാചകം ചെയ്ത പാചകക്കാരന്‍ മീന്‍ മുറിക്കുന്ന കത്തി ഉപയോഗിച്ച് ആത്മഹത്യ ചെയ്യണമായിരുന്നുവെന്നും പറയപ്പെടുന്നു.

ഫുഗുവിന്റെ ശരീരത്തിലെ വിഷമയമായ അവയവങ്ങള്‍ പ്രത്യേക തരം കത്തികൊണ്ട് മുറിച്ചു മാറ്റിയിട്ടുവേണം ഇത് പാചകം ചെയ്യാന്‍. എന്നാല്‍ ഈ വിഭവത്തിന് അതിന്റെ രുചി ലഭിക്കുന്നത് ഈ വിഷത്തിന്റെ ഒരു ചെറിയ അംശം മാംസത്തില്‍ ബാക്കി ഇരിക്കുമ്പോഴാണ് എന്നതാണ് രസകരമായ വസ്തുത.

അതിനാല്‍ തന്നെ വിഷം കൂടുതലായി ഭക്ഷണം കഴിക്കുന്ന ആള്‍ മരിക്കാതെയും വിഷം ആകെ എടുത്തുകളഞ്ഞ് മീന്‍ ബോറാക്കാതെയും പാചകം ചെയ്യണമെങ്കില്‍ അസാധാരണ കഴിവ് തന്നെ വേണം.

Loading...

Leave a Reply

Your email address will not be published.

More News