Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:59 am

Menu

Published on September 4, 2015 at 10:19 am

വൈ ഫൈ അലര്‍ജി;യുവതിക്ക് 66,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

gadget-allergy-french-woman-wins-disability-grant

ഫ്രാൻസ് : ഇന്റർ നെറ്റ് ഉപയോഗിക്കുവാൻ ഇന്ന് ഏവരും ഉപയോഗിച്ചുവരുന്ന ഒരു മാർഗ്ഗമാണ് വൈ ഫൈ. എന്നാല്‍ വൈഫൈ അലര്‍ജിയുളള ആളുകളും ഈ ലോകത്തുണ്ട്.ഈ  അസുഖത്തെ കോടതി അംഗീകരിക്കുകയും പ്രതിമാസം 66,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുകയും ചെയ്തു.ഫ്രാന്‍സിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മറൈന്‍ റിച്ചാര്‍ഡ് എന്ന 39-കാരിക്കാണ് വൈഫൈ അലര്‍ജി കാരണം അവിടത്തെ കോടതി 650 പൗണ്ട് നല്‍കാന്‍ വിധിച്ചിരിക്കുന്നത്.എച്ച്എസ് എന്നറിയപ്പെടുന്ന ഈ രോഗ ബാധിതര്‍ പറയുന്നത് റേഡിയോ തരംഗങ്ങള്‍ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ്.ഈ രോഗത്തെ മെഡിക്കല്‍ ബോര്‍ഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അവരുടെ നിര്‍ദേശം അവഗണിച്ചു കൊണ്ടാണ് ഫ്രഞ്ച് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.മേരി കോളിന്‍സെന്ന 63-കാരിയും സമാനമായ അവസ്ഥ അനുഭവിക്കുന്നുണ്ട്. പുറത്ത് പോകുമ്പോള്‍ പ്രത്യേക തരം ജാക്കറ്റ് ഉപയോഗിച്ചാണ് ഇവര്‍ സഞ്ചരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News