Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:48 am

Menu

Published on March 10, 2015 at 11:02 am

ആൻഡ്രോയ്ഡ് ഫോണുകൾക്ക് ഭീഷണി ഉയർത്തി ‘ഗാസോണ്‍’ വൈറസ്

gazon-the-android-virus-that-smses-everyone

ആൻഡ്രോയ്ഡ് ഫോണുകൾക്ക് ഭീഷണി ഉയർത്തി പുതിയ വൈറസ് രംഗത്തെത്തിയിരിക്കുന്നു. ഗാസോണ്‍ എന്നാണ് ഈ വൈറസിൻറെ പേര്. ഇതൊരു എസ് എം എസ് വൈറസ് ആണ്. ഉപഭോക്താക്കൾ അറിയാതെ തന്നെ അവരുടെ ഫോണുകളിൽ പ്രവേശിക്കുക വഴി അവരെ കെണിയിൽ പെടുത്തുകയാണ് ഇത്തരം വൈറസുകൾ ചെയ്യുന്നത്.ആമസോണ്‍ എന്ന ഓണ്‍ലൈൻ വ്യാപാര ശൃംഖലയുടെ വ്യാജ സമ്മാനകൂപ്പണുകളുകളിലേക്ക് ആകര്‍ഷിച്ചാണ് ‘ഗാസോണ്‍’ ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ കെണിയിലാക്കുന്നത്. മൊബൈലുകളിലേക്ക് വരുന്ന എസ് എം എസ് ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ അത് അപകടകരമായ വെബ്സൈറ്റുകളിലേക്കും നിങ്ങളെ കൊണ്ടുപോകുകയും അതോടൊപ്പം തന്നെ മറ്റു ഫോണ്‍ നമ്പറുകളിലേക്കു സ്പാം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യും.ഈ ഗോസോണ്‍ വൈറസ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നാം ചില വെബ്‌സൈറ്റിലെത്തിപ്പെടുകയും ശേഷം വ്യാജ ആമസോണ്‍ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ അവ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.കൂടാതെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പല അനാവശ്യ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. മറ്റു മാല്‍വെയര്‍ ആക്രമണങ്ങളിലുള്ളതുപോലെ ‘ക്ലിക് ഫ്രോഡ്’ ഉപയോഗപ്പെടുത്തി ഈ തട്ടിപ്പ് സംഘങ്ങളും പണം നേടുന്നു. ഫേസ്ബുക്ക്, ഈമെയില്‍ തുടങ്ങിയവവഴിയും ഗാസോണ്‍ വൈറസ് വ്യാപകമായി പരക്കുന്നുണ്ട്. ഗാസോണിന്റെ ആക്രമണങ്ങള്‍ പിന്തുടര്‍ന്ന അഡാപ്റ്റിവ് മൊബൈല്‍ സുരക്ഷാഏജന്‍സി ഇരുപതിനായിരത്തിന് മുകളില്‍ ആക്രമണങ്ങള്‍ തടഞ്ഞതായി അവകാശപ്പെടുന്നു. അഡാപ്റ്റിവ് സുരക്ഷാ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടു പ്രകാരം ഒരു മൊബൈല്‍ ആന്റി വൈറസുകളും ‘ഗാസോണ്‍’ ആക്രമണങ്ങള്‍ കണ്ടെത്തുന്നതില്‍ ഇത് വരെ വിജയിച്ചിട്ടില്ല. ഫിബ്രവരി അവസാനവാരത്തോടെ രംഗത്തെത്തിയ  ഈ  വൈറസ്, ഇന്ത്യ ഉള്‍പ്പടെ മുപ്പതോളം രാജ്യങ്ങളില്‍ ഭീതിപടര്‍ത്തുകയാണ്.  മൊബൈല്‍ മെസ്സേജുകളിലെ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ് നന്നായി ആലോചിക്കുക. അവ മൊബൈല്‍ മാല്‍വെയര്‍ ആക്രമണങ്ങളാകാം. സുരക്ഷിതമായ സൈറ്റുകളില്‍ നിന്ന് മാത്രം മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News