Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:37 pm

Menu

Published on November 4, 2016 at 4:33 pm

കരുതിയിരുന്നോളൂ… ഭീതി വിതച്ച് ഈ 14ന് ഭീമന്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടും;ലോകാവസാമെന്ന് വിശ്വസികൾ..!!

get-ready-for-the-extra-super-moon-of-november

70 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രനാണ് ഈ മാസം 14ന് ഉദിക്കുന്നതെന്ന് റിപ്പോര്‍ട്ട്. സാധാരണ ചന്ദ്രനേക്കാള്‍ 14 ശതമാനം വലുപ്പക്കൂടുതലും 20 ശതമാനം പ്രകാശവും ഇതിന് അധികമായുണ്ടാകും.കൂടാതെ അന്ന് ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസവുമായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇതിന് മുന്‍പ് ചന്ദ്രന്‍ ഈ അവസ്ഥയിലെത്തിയിരുന്നത് 1948ലായിരുന്നു.
ഇതേ തുടര്‍ന്ന് രണ്ടാം തവണയാണ്സൂപ്പര്‍മൂണ്‍ എന്ന ഈ അപൂര്‍വതസംഭവിക്കുന്നത്.ഇതിനെ പിന്തുടര്‍ന്ന് ഈ ഡിസംബറിലും സൂപ്പര്‍മൂണ്‍ എത്താന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.എന്നാല്‍ ഈ അപൂര്‍വ പ്രതിഭാസങ്ങളെ തുടര്‍ന്ന് സര്‍വനാശം എത്തുമെന്ന ആശങ്ക ചില വിശ്വാസികള്‍ക്കിടയിലെങ്കിലും ശക്തിപ്പെട്ടിട്ടുണ്ട്.സൂപ്പര്‍മൂണുണ്ടാകുന്ന അതേ ആഴ്ച തന്നെയാണ് ക്രിസ്തുവിന്റെ ശവക്കല്ലറ ഖനനം ചെയ്ത്പരിശോധിക്കാനൊരുങ്ങുന്നതെന്നതും വിശ്വാസികള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

ബൈബിളിലെ പരാമര്‍ശവുമായി ബന്ധപ്പെടുത്തുമ്ബോള്‍ ക്രിസ്തുമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം സൂപ്പര്‍മൂണിന് വളരെയധികം പ്രാധാന്യമാണുള്ളത്.ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള സൂപ്പര്‍മൂണ്‍ സംജാതമാകുന്ന കാലത്ത് തന്നെയാണ് യേശുവിന്റെ ശവക്കല്ലറി ഖനനം ചെയ്ത് പരിശോധിക്കുന്നതെന്നത് വരാന്‍ പോകുന്ന ഒന്നിന്റെ മുന്നോടിയാണെന്നാണ് പലരുടെയും അഭിപ്രായം.എന്നാല്‍ സൂപ്പര്‍മൂണിനെച്ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.കൂടാതെ ഇത് സാധാരണ പ്രകൃതി പ്രതിഭാസം മാത്രമാണെന്നും അവര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News