Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:51 am

Menu

Published on November 29, 2014 at 11:40 am

പ്രേതങ്ങൾ ഉണ്ടെന്ന് വിശ്വസിച്ചാലും ഇല്ലെങ്കിലും !

ghost-believe-it-or-not

പ്രേതമുണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നയാളുകൾ നമുക്കിടയിലുണ്ട്. പട്ടിയായും പൂച്ചയായും ഒക്കെ വന്ന് അവ പേടിപ്പിക്കുന്നതായി പറഞ്ഞു കേൾക്കാറുണ്ട്.പ്രേതങ്ങള്‍ വാഹനം മറിച്ചിടുന്നതും ആള്‍ക്കാരെ കൊന്ന് പ്രതികാരം ചെയ്യുന്നതുമൊക്കെ സിനിമകളില്‍ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രേതങ്ങള്‍ നാട്ടിലിറങ്ങിയാല്‍ എന്തു ചെയ്യും? എങ്കിലും പ്രേതങ്ങള്‍ വിഹരിക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്. അത്തരം ചില സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
1.ഡൊമിനിക്കന്‍ ഹില്‍( ഫിലിപ്പിന്‍സ്‌)
രാത്രി കാലങ്ങളില്‍ ഇവിടെ ശക്തമായി വാതിലുകള്‍ അടയുന്നതും തുറക്കുന്നതുമായ ശബ്ദങ്ങളും, ഭീതിപ്പെടുത്തുന്ന അലര്‍ച്ചകളും പതിവായി കേൾക്കാറുണ്ട്.രാത്രി കാലത്ത് ഇങ്ങോട്ട് വരുന്നവരുടെ ജീവന്‍ വരെ നഷ്ട്ടപ്പെട്ടിട്ടുണ്ട് . ലോകമഹാ യുദ്ധ കാലത്ത് ഇവിടെ വച്ച് കൊല്ലപ്പെട്ടവരുടെ പ്രേതമാണ്‌ ഇപ്പോഴും ഈ സ്ഥലത്തെ വേട്ടയാടുന്നതെന്ന് പരിസരവാസികൾ പറയുന്നു.

ghost believe it or not

2.ഭാന്ഗര്‍ ഫോര്‍ട്ട്‌ ( ഇന്ത്യ)
ഇന്ത്യയിലെ ഏറ്റവും നിഗൂഡമായ സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് രാജസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ഭാന്ഗര്‍ ഫോര്‍ട്ട്‌. ജൈപുരില്‍ നിന്ന് അല്‍വാറിലെക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.രാത്രി ഇവിടെ തുടരുന്നവര്‍ മരണപ്പെടുകയും പുനര്‍ജ്ജന്മം ഇല്ലാതെ വര്‍ഷങ്ങളോളം ഇവിടെ തളയ്ക്കപ്പെടുകയും ചെയ്യും എന്ന് കരുതപ്പെടുന്നു.കൂടാതെ ഈ പ്രദേശത്തെ കെട്ടിടങ്ങള്‍ക്കൊന്നും മേൽക്കുര ഉണ്ടാകാറില്ല. മേല്‍ക്കൂര വെക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അത് തകര്‍ന്നു വീണ അനുഭവം ആണ് സ്ഥലവസികള്‍ക്ക്. സൂര്യാസ്തമയത്തിനു ശേഷം ഈ ഫോർട്ടിൽ തങ്ങിയ ആരും ഇത് വരെ തിരിച്ചു വന്നിട്ടില്ല. നാട്ടുകഥകള്‍ പ്രകാരം ഈ പ്രദേശം ഒരു ദുര്‍മന്ത്രവാദിയുടെ ശാപം കൊണ്ട് നശിച്ച ഗ്രാമമാണെന്നാണ് പറയപ്പെടുന്നത്.

ghost believe it or not1

3.ചാങ്ങ്-ഈ ബീച്ച് ( സിംഗപ്പൂര്‍)
രണ്ടാം ലോക മഹായുദ്ധ കാലത്ത് ആയിരക്കണക്കിന് ജപ്പാന്‍ വിരുദ്ധരായ ചൈനക്കാർ കുരുതി ചെയ്യപ്പെട്ട സ്ഥലമാണ് ചാങ്ങ്-ഈ ബീച്ച്. ഇവിടെ ഇപ്പോൾ അപരിചിതമായ കരച്ചിലുകളും അലര്‍ച്ചകളും കേള്‍ക്കുന്നു എന്ന് സ്ഥലവാസികള്‍ പറയുന്നു.രാത്രി കാലങ്ങളില്‍ മൃതദേഹം കുഴിച്ചിടാനെന്നവണ്ണമുള്ള കുഴികളും,മരിച്ചവരുടെ തലയോട്ടികള്‍ പറന്നു നടക്കുന്നതും, തലയില്ലാത്ത ശരീരം ബീച്ചിലൂടെ നടക്കുന്നതും കണ്ടതായി ഇവിടെ ചിലർ പറയുന്നു.

ghost believe it or not2

4.ബെറി പൊമെറോയ്‌ കാസ്റ്റില്‍ ( ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ ‘പ്രേതാലയമാണ്’ ബെറി പൊമെറോയ്‌ കാസ്റ്റില്‍.പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കെട്ടിടത്തെ കുറിച്ച് നിരവധി കഥകളാണ് പ്രചരിക്കുന്നത്.രണ്ടു പെണ്കുട്ടികളാണ് ഈ കഥകളിലെയെല്ലാം കഥാപാത്രങ്ങൾ. വെളുത്ത പെണ്‍കുട്ടിയോട്‌ അസൂയ തോന്നിയ അവളുടെ മൂത്ത സഹോദരി അവളെ തടങ്കല്ലിലിട്ടു. അവിടെ കിടന്ന് വെളുത്ത കുട്ടി പട്ടിണി കിടന്ന് മരിച്ചുവെന്നും അവളുടെ പ്രേതം രാത്രിയില്‍ ആ മുറിയില്‍ ഉയിര്‍ത്തെഴുനെല്‍ക്കും എന്ന് പറയപ്പെടുന്നു. എന്നാൽ നിറം കുറഞ്ഞ പെണ്‍കുട്ടി ആ കെട്ടിടത്തിന്‍റെ ചുറ്റുവട്ടത്ത് രാത്രി കാലങ്ങളില്‍ വരുന്ന മിക്കവരെയും വശീകരിക്കുകയും പിന്നീട് കൊല്ലുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്.

ghost believe it or not3

5.ഓഹിയോ യുനിവേഴ്സിറ്റി( അമേരിക്ക)
ലോകത്തിലെ ഏറ്റവും കൂടുതല്‍ ‘പ്രേത ശല്യം’ ഉള്ള ക്യാമ്പസ്‌ ആയി അറിയപ്പെടുന്നത് അമേരിക്കയിലെ ഓഹിയോ യുനിവേഴ്സിറ്റിയാണ്.കാമ്പസിലെ പല ഭാഗങ്ങളും പ്രേത ശല്യമുള്ളതായി ലോകത്തിലെ തന്നെ ബ്രിട്ടീഷ്‌ സൊസൈറ്റി ഫോര്‍ സൈക്കിക്‌ റിസേര്‍ച്ച് പറയപ്പെടുന്നു. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഒരു ബാസ്കറ്റ്‌ ബോള്‍ ടീം ആണ് വാഷിംഗ്‌ട്ടന്‍ ഹാളിനെ ഭയപ്പെടുത്തുന്നത്, രാത്രി കാലങ്ങളില്‍ ബാസ്കറ്റ്‌ ബോള്‍ കളിക്കുന്ന ശബ്ദം അവിടെ കേള്‍ക്കാം എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. രക്തം കൊണ്ട് ചുവരില്‍ എഴുതി പിന്നീട് ആത്മഹത്യാ ചെയ്ത ഒരു പെണ്‍കുട്ടിയുടെ ആത്മാവിന്‍റെ സാന്നിധ്യം ഇപ്പോഴും വില്‍സണ്‍ ഹാളില്‍ ഉണ്ടാകാറുണ്ട്. ഭയപ്പെടുത്തുന്ന നിരവധി അനുഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് ഇവിടുത്തെ വിദ്യാർഥികൾ പറയുന്നു.

ghost believe it or not4

Loading...

Leave a Reply

Your email address will not be published.

More News