Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:54 pm

Menu

Published on December 17, 2014 at 12:01 pm

പ്രേത വിവാഹം ഭാഗ്യം കൊണ്ടു വരുമെന്ന വിശ്വാസത്തിൽ ചൈനയിലെ യുവാക്കൾ!

ghost-marriage-rate-increased-in-china

ബെയ്ജിംഗ്: ചൈനയിൽ ഇന്നും തുടരുന്ന ഏറ്റവും വലിയ അന്ധ വിശ്വാസങ്ങളില്‍ ഒന്നാണ് പ്രേതവിവാഹം (മൃതദേഹത്തെ വിവാഹം കഴിയ്ക്കുന്ന ചടങ്ങ്). പ്രേത വിവാഹം ഭാഗ്യം കൊണ്ടു വരുമെന്നാണ് ഇവിടെയുള്ള യുവാക്കളുടെ വിശ്വാസം . മരിച്ചു പോയ മക്കള്‍ക്ക് പരലോകത്ത് ശാന്തി ലഭിയ്ക്കില്ല എന്നാണ് ഇവിടെയുള്ളവർ കരുതുന്നത്.. വിവാഹം കഴിക്കുന്നതിന് മുമ്പ് ഇവിടെ മരിക്കുന്നവരുടെ സഹോദരങ്ങള്‍ക്ക് പിന്നീട് വിവാഹം കഴിക്കാൻ സാധ്യമല്ല. അതിനാല്‍ ഏതെങ്കിലും സ്ത്രീയുടെ മൃതദേഹവും മരിച്ചയാളും തമ്മിൽ വിവാഹം നടത്തി ശാപം ഒഴിവാക്കുകയാണ് ഇവരുടെ പതിവ്.പാട്ടും കൂത്തും സല്‍ക്കാരവുമൊക്കെയായാണ് വിവാഹം നടക്കുക.വിവാഹ ചടങ്ങുകളെല്ലാം കഴിഞ്ഞാൽ വധുവിനെ കുഴിച്ച് മൂടും. ചീഞ്ഞ് തുടങ്ങാത്ത മൃതദേഹം എത്തിച്ച് കൊടുത്താൽ ഒരു മൃതദേഹത്തിന് 700 ഡോളര്‍വരെ ഇവിടെ ലഭിക്കും.17 ാം നൂറ്റാണ്ടില്‍ പ്രേത വിവാഹങ്ങള്‍ വ്യാപകമായിരുന്ന ചൈനയിൽ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത്തരത്തിലുള്ള ദുരാചാരങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴും ചൈനയിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളിലും നഗരങ്ങളില്‍ പോലും മൃതദേഹത്തെ വിവാഹം കഴിയ്ക്കുന്നത് പതിവാണ്.പ്രേത വധുക്കളെ കിട്ടുന്നതിന് വേണ്ടി ആറ് സ്ത്രീകളെ കൊന്ന സംഭവവും ചൈനയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News