Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:32 pm

Menu

Published on September 16, 2017 at 2:04 pm

ഒരു ലക്ഷത്തിലധികം മരങ്ങൾ കൊണ്ടൊരു ക്യൂ ആർ കോഡ്; സ്കാൻ ചെയ്യാനോ ആകാശത്തും പോകണം

giant-qr-code-of-over-one-lakh-trees-built-in-this-village

 

ക്യൂ ആര്‍ കോഡുകള്‍ ഇന്ന് പലര്‍ക്കും സുപരിചിതമാണല്ലോ. പല സാധനങ്ങളുടെ പാക്കെറ്റുകളിലും പരസ്യങ്ങളിലും വെബ്‌സൈറ്റുകളിലും തുടങ്ങി സകലതിലും കാണാം ഇത്തരം ക്യൂ ആര്‍ കോഡുകള്‍. നമ്മുടെ മൊബൈല്‍ ഫോണ്‍ തന്നെ ഉപയോഗിച്ച് ഇവ സ്‌കാന്‍ ചെയ്യുകയും ചെയ്യാം. എന്നാല്‍ ഇവിടെ ചൈനയില്‍ ഒരു ഗ്രാമത്തില്‍ ഉണ്ടാക്കിയ ഒരു ക്യൂ ആര്‍ കോഡ് അല്പം കടന്ന കൈ ആയിപ്പോയി.

ചൈനയിലെ ഹെബി പ്രവിശ്യയിലെ സിലിന്‍ഷുയി എന്ന ഗ്രാമത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും പടുകൂറ്റനായ ഈ ക്യൂ ആര്‍ കോഡ് ഉണ്ടാക്കിയിരിക്കുന്നത്. 130000 ചൈനീസ് ജൂനിപെര്‍ മരങ്ങളാണ് ഇതില്‍ ഉള്‍പ്പെയുത്തിയിട്ടുള്ളത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ശ്രമം.

ആകാശത്തു നിന്നും മാത്രമേ ഈ കോഡ് സ്‌കാന്‍ ചെയ്യാന്‍ പറ്റുകയുള്ളൂ എന്നത് ഇതിന്റെ പ്രത്യേകതയാണ്. 227 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്താണ് ഇത്രയും മരങ്ങള്‍ പ്രത്യേക രീതിയില്‍ വെട്ടിയും രൂപപ്പെടുത്തിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഇത് സ്‌കാന്‍ ചെയ്തു കഴിഞ്ഞാല്‍ വിനോദസഞ്ചാരികള്‍ക്ക് ഈ ഗ്രാമത്തെ പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കും. ഇവരുടെ ഔദ്യോഗിക വി ചാറ്റ് അക്കൗണ്ടിലേക്കാണ് ഈ ക്യൂ ആര്‍ കോഡിന്റെ ലിങ്ക് എത്തുക.

ഹെബി പ്രവിശ്യയിലെ തന്നെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നായ ഈ ഗ്രാമത്തില്‍ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 168000 ഡോളര്‍ ചൈനീസ് സര്‍ക്കാര്‍ നല്‍കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News