Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:56 am

Menu

Published on July 15, 2014 at 3:14 pm

ശ്വസിക്കാൻ മൂക്കില്ലാതെ ജനിച്ച ഒരപൂർവ പെണ്‍കുട്ടി !

girl-born-without-a-nose-in-philippines

ശ്വസിക്കാൻ മൂക്കില്ലാതെ ജനിച്ച പെണ്‍കുട്ടിയാണ് ടെസ ഇവാൻസ്. ബ്രിട്ടനിൽ രേഖപ്പെടുത്തിയിട്ടുള്ള മൂക്കില്ലാതെ ജനിച്ച 40 പേരിൽ ഒരാളാണ് ഈ 17 മാസം പ്രായമുള്ള പെണ്‍കുട്ടി. മൂക്കില്ലാതെ ജനിച്ചതിനാൽ അതുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഈ കുട്ടിക്കുണ്ട്. 11 ആഴ്ച പ്രായമായപ്പോൾ ഒരു ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ടെസ്സയുടെ ഇടത്തെ കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും ശ്വസനത്തിന് സഹായകമാകുന്ന ഒരു നാളവും ടെസ്സയ്ക്ക് തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രശനങ്ങളൊക്കെയുണ്ടെങ്കിലും ടെസ്സ പൂർണ ആരോഗ്യവതിയാണെന്ന് ഡോക്ടർ പറഞ്ഞു.

baby-born-without-nose

ഇപ്പോൾ മൂക്കില്ലെങ്കിലും ഈ പെണ്‍കുട്ടി തുമ്മുകയും,ചുമയ്ക്കുകയും, ശ്വാസമെടുക്കുകയും എല്ലാം സാധാരണയാളുകളെ പോലെയാണ്.തൻറെ മകൾ മൂക്കില്ലാതെ എങ്ങനെ ജീവിക്കുമെന്നും അവളെ ആർക്കെങ്കിലും രക്ഷിക്കാനാകുമോയെന്നുമായിരുന്നു ടെസ്സയെ അമ്മ ഗ്രെയ്നി ആദ്യമായി കണ്ടപ്പോൾ വിചാരിച്ചിരുന്നത്. എന്നാൽ അവൾ വലുതാകാൻ തുടങ്ങിയതോടെ ആ അമ്മയ്ക്ക് ആശങ്കകളെല്ലാം മാറി.

baby-born-without-nose3
ഇപ്പോൾ സാധാരണ കുട്ടികളെ പോലെ തന്നെ പിച്ച വച്ചു നടക്കുകയും ആടുകയും പാടുകയും എല്ലാം ടെസ്സ ചെയ്യുന്നുണ്ട്. ടെസ്സയെ പ്രസവിച്ചയുടനെ മൂക്കില്ലാതെ ജനിക്കുന്ന കുട്ടികളെ കുറിച്ച് ഗ്രെയ്നി ഇൻറർനെറ്റിൽ പലതും സെർച്ച് ചെയ്തിരുന്നു. അപ്പോൾ ഈ രീതിയിലുള്ള കുട്ടികൾക്ക് ശരീര വളർച്ചയും ബുദ്ധിവളർച്ചയും മന്ദഗതിയിലായിരിക്കുമെന്ന് വായിക്കുകയും ചെയ്തു. എന്നാൽ അതെല്ലാം തെറ്റാണെന്ന്‌ തൻറെ മകൾ തെളിയിച്ചതായി കുട്ടിയുടെ അമ്മ ഗ്രെയ്നി പറയുന്നു. ഇപ്പോൾ ഗ്രേറ്റ് ഒർമൊണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ വെച്ച് ടെസ്സയ്ക്ക് കൃത്രിമ മൂക്ക് പിടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.

baby born without nose

Loading...

Leave a Reply

Your email address will not be published.

More News