Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:19 am

Menu

Published on August 17, 2017 at 5:54 pm

ഒരിക്കലും ദൈവത്തോടു പ്രാര്‍ത്ഥിച്ചിട്ടില്ലായിരുന്നു, എന്നാല്‍ ഇപ്പോള്‍ അയാള്‍ പ്രാര്‍ത്ഥന മുടക്കാറില്ല; കാരണം?

gmb-akashs-viral-post

സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ജി.എം.ബി ആകാശ് എന്ന ഫോട്ടോജേണലിസ്റ്റും അദ്ദേഹമെടുക്കുന്ന ചിത്രങ്ങളും മിക്കപ്പോഴും ഏറെ ശ്രദ്ധനേടാറുണ്ട്. ഓരോ ചിത്രത്തിനു പിന്നിലെയും കഥകള്‍ കൂടി അദ്ദേഹം പങ്കുവെക്കാറുണ്ട്.

ഇത്തരത്തില്‍ ജി.എം.ബി ആകാശിന്റെ ഫോട്ടോകളും അതിന് പിന്നിലെ കഥകളും എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓരോ ഫോട്ടോക്ക് പിന്നിലും ഒരു വലിയ കഥ ആകാശിന് പറയാന്‍ ഉണ്ടാകും. മുന്‍പ് മക്കള്‍ നാണംകെടരുതെന്നു കരുതി സ്വന്തം ജോലി മറച്ചു വെച്ച അച്ഛനെ ലോകത്തിന് പരിചയപ്പെടുത്തിയതും ഇദ്ദേഹമായിരുന്നു.

ഇപ്പോഴിതാ ഭാര്യയുടെ മാരകരോഗം മാറാനായി പ്രാര്‍ത്ഥിക്കുന്ന ടോഫജ്ജാല്‍ മിയ എന്ന വൃദ്ധനെ സോഷ്യല്‍ മീഡിയക്ക് പരിചയപ്പെടുത്തുകയാണ് ആകാശ്. രണ്ടുവര്‍ഷമായി തന്റെ പ്രാര്‍ത്ഥന എവിടെയായിരന്നാലും മുടക്കാത്ത ടോഫജ്ജാലിന്റെ കഥയും അദ്ദേഹം പങ്കുവെച്ചു.

ഞാന്‍ ഒരിക്കലും ദൈവത്തോടു പ്രാര്‍ത്ഥിച്ചിട്ടില്ലായിരുന്നു. എല്ലായ്‌പ്പോഴും നിസ്‌ക്കരിക്കാന്‍ സമയമുണ്ടാകില്ലെന്ന് ഞാന്‍ കരുതി. നിസ്‌ക്കരിക്കാതിരിക്കാന്‍ എല്ലാപ്പോഴും ഞാന്‍ ഒഴിവ് കഴിവുകള്‍ പറയാറുണ്ടായിരുന്നു.

പക്ഷേ എന്റെ ഭാര്യക്ക് രോഗമുണ്ടായതിന് ശേഷം ഞാന്‍ പ്രാര്‍ത്ഥനകള്‍ ഒരിക്കലും മുടക്കിയിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഞാന്‍ എന്റെ വയലില്‍ ജോലി ചെയ്യുകയാണെങ്കില്‍ പോലും ഒറ്റ പ്രാര്‍ത്ഥനപോലും ഞാന്‍ മുടക്കിയിട്ടില്ല. രണ്ടു വര്‍ഷമായി എന്റെ ഭാര്യ ഫൈമ ക്യാന്‍സര്‍ ബാധിതയാണ്.

എനിക്ക് രണ്ട് ആണ്‍മക്കളാണ്. ഹാഫിസും, ജാഹിദും ഞങ്ങളുടെത് വളരെ സന്തുഷ്ട കുടുംബം ആണ്. ഞാനും ഭാര്യയും 30 വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ഞങ്ങള്‍ പരസ്പരം ഇന്ന് വരെ കലഹിച്ചിട്ടില്ല. പരസ്പരം കാണാതെ ഒറ്റ ദിവസം ഞങ്ങള്‍ ജീവിച്ചിട്ടില്ല.

ഞാന്‍ വയലില്‍ ജോലിക്കു പോയി തിരിച്ച് വരുവോളും അവള്‍ എന്നെ കാത്തിരിക്കും. അവള്‍ എന്റെ എല്ലാമാണ്. വയലില്‍ നിന്ന് മടങ്ങിവരുമ്പോഴേക്കും അവള്‍ എനിക്ക് നാരങ്ങവെള്ളം തരികയും വിശറികൊണ്ട് വീശി തരികയും ചെയ്യും.

ഈ മാരകമായ ക്യാന്‍സര്‍ കൊണ്ട് അവളെ നഷ്ടപ്പെടുമോ എന്ന് എനിക്ക് ഭയമുണ്ട്. ഞാന്‍ ഒരു ദരിദ്ര കൃഷിക്കാരനാണ്. എന്റെ ഭാര്യയെ വലിയൊരു ആശുപത്രിയില്‍ കൊണ്ടുപോയി ചികില്‍സിക്കാന്‍ കഴിയില്ല. ഒരു ചെറിയ ആശുപത്രിയില്‍ അവളെ കൊണ്ട് പോയി, പക്ഷേ അവളുടെ ആരോഗ്യം സമാനമായി തന്നെ തുടരുകയാണ്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഞാന്‍ അവളുടെ ആരോഗ്യത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ്, കാരണം എനിക്ക് അവളെ കാണാതെ ഒരു ദിവസം പോലും ജീവിക്കാന്‍ കഴിയുകയില്ല. എന്റെ ഭാര്യയെ ജീവിതത്തിലേക്ക് തിരികെ വരുത്താന്‍ അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News