Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:49 pm

Menu

Published on September 8, 2017 at 10:26 am

വയറിനുള്ളിലാക്കി ഇയാൾ കടത്തിയത് പത്തര ലക്ഷം രൂപയുടെ സ്വർണ്ണം; തൊണ്ടിമുതലും ദൃക്‌സാക്ഷിയും മോഡൽ സംഭവം നടന്നത് കോഴിക്കോട്ട്

gold-held-in-passengers-stomach

കരിപ്പൂർ: തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയെ അനുസ്മരിപ്പിക്കും വിധം സംഭവം കോഴിക്കോട് നടന്നിരിക്കുന്നു. വിദേശത്തു നിന്നും വയറിനകത്താക്കി കടത്താൻ ശ്രമിച്ച പത്തര ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് പോലീസ് പിടികൂടിയിരിക്കുന്നത്.

കോഴിക്കോട് കൊടുവള്ളി സ്വദേശിയായ നവാസാണ് കഥയിലെ താരം. ഗൾഫിൽ നിന്നും സ്വർണ്ണം വയറിലൊളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അകത്തുള്ള സ്വർണ്ണം പുറത്തു വരുന്നതിനായി പോലീസ് മൂന്നു ദിവസം കാത്തുനിൽക്കേണ്ട അവസ്ഥയിലായി.

കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ഇയാളെ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അവിടെ നിന്നുമാണ് മൂന്നു ദിവസത്തിനൊടുവിൽ ഡോക്ടറുടെ സഹായത്തോടെ 346 ഗ്രാം വരുന്ന സ്വർണ്ണം പുറത്തെത്തിച്ചതും. കസ്റ്റംസ് പോലീസിന്റെ കാവലിൽ മലം പുറത്തുവരുന്നതിനായി കാത്തു നിന്നു.

ഇയാൾക്കായി പ്രത്യേക ശൗചാലയം ഒരുക്കിയിരുന്നു. മലത്തിലൂടെ വയറിലുള്ളത് പുറത്തു വരാൻ ഇയാൾക്ക് പ്രത്യേകം മരുന്നും കൊടുത്തിരുന്നു. അങ്ങനെ വ്യാഴാഴ്ച രാവിലെ ആറ് സ്വർണ്ണ ഉരുളകൾ പുറത്തുവന്നു. ബാക്കിയുള്ള ഒരെണ്ണം ഉച്ചക്കും വന്നു.

തിങ്കളാഴ്ചയാണ് അബുദാബിയിൽ നിന്നും നവാസ് കോഴിക്കോട് എത്തിയത്. എയർപോർട്ടിൽ നിന്നും കസ്റ്റംസിന് സംശയം തോന്നിയപ്പോൾ എക്സ്റേ എടുക്കുകയായിരുന്നു. സ്കാനിങ്ങിൽ സ്വർണ്ണത്തിന്റെ ഏഴു കഷ്ണങ്ങൾ വയറിൽ കണ്ടെത്തുകയായിരുന്നു.

ഇയാൾക്കെതിരെ കസ്റ്റംസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചുട്ടുണ്ട്. കള്ളക്കടത്ത് മുമ്പും ഇയാൾ ചെയ്തതായും പോലീസിനോട് സമ്മതിച്ചു. 10000 രൂപയും വിമാനടിക്കറ്റുമാണ് ഇയാൾക്കുള്ള പ്രതിഫലമായി ലഭിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News