Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 2:28 am

Menu

Published on December 20, 2014 at 11:31 am

ഒറ്റ ക്ലിക്കിന് ഓണ്‍ലൈൻ ഷോപ്പിംഗ്‌ നടത്താൻ കഴിയുന്ന ഓപ്ഷനുമായി ഗൂഗിൾ

google-may-team-up-with-retailers-on-one-click-buy-now-button

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ നിരവധിയാണ്. നിരവധി യുവജനങ്ങളാണ് ഓണ്‍ലൈൻ വഴി ഷോപ്പിംഗ്‌ നടത്തുന്നത്. ഇനി ഒറ്റ ക്ലിക്കിന് ഓണ്‍ലൈൻ വഴി ഷോപ്പ് ചെയ്യാൻ കഴിയും. ഗൂഗിള്‍ സെര്‍ച്ചിന് ഇടയിലോ, അല്ലെങ്കില്‍ നിലവിലുള്ള ഷോപ്പിങ് സെര്‍ച്ച് പേജില്‍ തന്നെയോ വണ്‍ക്ലിക്ക് ബട്ടനുമായാണ് ഗൂഗിളെത്തുക. ആമസോണ്‍ ഈയിടെ പരീക്ഷിച്ച് വിജയിച്ച വണ്‍ ക്ലിക്ക് പദ്ധതിക്ക് സമാനമായ സംവിധാനമായിരിക്കും ഇത്. ഷോപ്പ് ചെയ്യാനായി പെയ്‌മെന്റ് സംവിധാനം, അഡ്രസ് എന്നിവയെല്ലാം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടാതെ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിങ് വിവരങ്ങള്‍ ഗൂഗിൾ അക്കൗണ്ടിൽ നൽകി രജിസ്റ്റർ ചെയ്യണം. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല. ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റുകൾക്കായിരിക്കും ഷോപ്പിങ്ങിൻറെ എല്ലാ ഉത്തരവാദിത്വവും. അല്ലാതെ ഗൂഗിളിനായിരിക്കില്ല.

Loading...

Leave a Reply

Your email address will not be published.

More News