Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:39 am

Menu

Published on December 30, 2015 at 10:36 am

പാസ് വേഡ് ഇല്ലാതെ ഇനി ഗൂഗിൾ ലോഗിൻ ചെയ്യാം

google-starts-testing-the-ability-to-login-without-a-password

പാസ് വേഡ് ഇല്ലാതെ ഇനി ഗൂഗിള്‍ അക്കൗണ്ടായ ജി-മെയില്‍ ലോഗ്-ഇന്‍ ചെയ്യാം.ഇതിനുള്ള സംവിധാനം നടപ്പിലാക്കാൻ ഗൂഗിൾ ഒരുങ്ങുന്നു. പരീക്ഷണ ഘട്ടത്തിലാണ് ഈ സംവിധാനം. മൊബൈല്‍ ഫോണിലൂടെ വേരിഫിക്കേഷന്‍ നടത്തിയാണ് പുതിയ സംവിധാനത്തില്‍ ലോഗ്-ഇന്‍ ചെയ്യുന്നത്. അങ്ങനെ ഇ-മെയില്‍ ഐഡി മാത്രം ഉപയോഗിച്ച് ജി-മെയിലില്‍ പ്രവേശിക്കാനാകുമെന്നതാണ് സവിശേഷത.
പുതിയ സംവിധാനത്തില്‍ ഇ-മെയില്‍ ഐഡി നല്‍കി ലോഗ്-ഇന്‍ ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു അറിയിപ്പ് ലഭിക്കും. രജിസ്റ്റര്‍ ചെയ്ത വ്യക്തി തന്നെയാണോ ലോഗ്- ഇന്‍ ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. അത് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാനാകും. പാസ് വേഡ് ഓര്‍മയില്‍ നില്‍ക്കാത്തവരെ സംബന്ധിച്ച് ഗുണകരമായ ഒരു സംവിധാനമാണിത്. ഇതിനോടൊപ്പം പാസ് വേഡ് വഴി ലോഗ്-ഇന്‍ ചെയ്യുന്ന രീതിയും തുടരും.

ഉപയോക്താക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന രീതി തിരഞ്ഞെടുക്കാം.പാസ് വേഡ് ഇല്ലാതെ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാമെങ്കിലും പുതിയ സംവിധാനത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഏതെങ്കിലും വിധത്തില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഫിംഗര്‍ പ്രിന്റ്, പിന്‍ ലോക്ക് എന്നിവയിലൂടെ ഇതിനെ മറികടക്കാം എന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. ഗൂഗിള്‍ അക്കൗണ്ടിലെ ‘മൈ അക്കൗണ്ട്’ ഓപ്ഷന്‍ വഴി നഷ്ടപ്പെട്ട ഫോണ്‍ നമ്പര്‍ നീക്കം ചെയ്തും തത്കാലത്തേക്ക് പ്രശ്നം പരിഹരിക്കാമെന്നും ഇവര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News