Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:32 am

Menu

Published on March 17, 2016 at 5:24 pm

കലി പശ്ചാത്തല സംഗീതം കോപ്പിയടി;ഗോപി സുന്ദറിന് പറയനുള്ളത്……

gopi-sunder-responds-to-trolls-on-kali-trailer-background-score-copy-controversy

സമീര്‍ താഹിര്‍ ചിത്രം കലി ട്രെയിലറില്‍ ഈണം കോപ്പിയടിച്ചതാണെന്ന ആരോപണത്തിന് ഗോപിസുന്ദറിന്റെ മറുപടി. ആ ട്യൂണ്‍ ദ മാന്‍ ഫ്രം അങ്കിളില്‍ നിന്ന് എടുത്തതാണെന്നും എന്നാല്‍ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗോപിസുന്ദര്‍ സൗത്ത് ലൈവിനോട് പറഞ്ഞു. എനിക്കെതിരായ ആരോപണങ്ങള്‍ക്ക് എന്നും പാട്ടുകളിലൂടെയാണ് മറുപടി നല്‍കിയിട്ടുളളത് തുടര്‍ന്നും അങ്ങനെ ആയിരിക്കും. പ്രേക്ഷകര്‍ക്ക് കുടുതല്‍ പ്രിയങ്കരമായ ഗാനങ്ങളിലൂടെ തന്നെയാണ് ഈ ആരോപണങ്ങള്‍ മറുപടി നല്‍കാനിരിക്കുന്നത്.

”ബോധപൂര്‍വ്വം തന്നെയാണ് ദ മാന്‍ ഫ്രം അങ്കിളിലെ സൗണ്ട് ട്രാക്ക് ഉപയോഗിച്ചത്. ട്രെയിലര്‍ ആകര്‍ഷമാക്കാന്‍ വേണ്ടി ചെയ്തതാണ്. പശ്ചാത്തല സംഗീതം ഇതില്‍ നിന്ന് തികച്ചും വേറിട്ടതാണ്. കലിയിലെ പാട്ടുകള്‍ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ട്രോളുകളെ പോസിറ്റീവായാണ് കാണുന്നത്. ഓരോ ഗാനങ്ങള്‍ ചെയ്യുമ്പോഴും പ്രേക്ഷകര്‍ അടുത്ത ഗാനം കേള്‍ക്കാനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. തുടക്കം മുതല്‍ പതിവില്‍ നിന്ന് വേറിട്ട് ഗാനങ്ങളും പശ്ചാത്തലവുമാണ് ഒരുക്കിയിരിക്കുന്നത്. കളിയാക്കാനും കോപ്പിയടി കണ്ടെത്താനുമായിട്ടാണെങ്കില്‍ ആളുകള്‍ ക്രിയേറ്റീവായി സമയം ചെലവഴിക്കുന്നുണ്ട്. പാട്ടുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടണം എന്നതിനാലാണ് ചില പോപ്പുലര്‍ ആയ സംഗീതത്തെ അനുകരിക്കാന്‍ ശ്രമിച്ചത്. ഞാന്‍ ചെയ്യുമ്പോഴാണ് പാട്ടുകളുടെ കാര്യത്തില്‍ പലപ്പോഴും ഇത്തരത്തില്‍ ആളുകളുടെ തെരച്ചിലും ശ്രദ്ധയും വരുന്നത്. അത് വിമര്‍ശനമല്ല അംഗീകാരമായാണ് കാണുന്നത്. കലിയുടെ ട്രെയിലറിലെ സംഗീതമല്ല പശ്ചാത്തലമായി വരുന്നത്.എല്ലാ ദിവസവും സാമ്പാര്‍ കഴിക്കുമ്പോള്‍ ഒരു ദിവസം ഉപ്പ് കൂടിയാലാണ് എന്താണ് ഉപ്പ് കൂടിയിരിക്കുന്നത് എന്ന പരാതി ഉയരുക. അത് പോലെ തന്നെയാണ് ആരോപണങ്ങളും. പാട്ടുകളായാലും പശ്ചാത്തലമായാലും പുതുമയോടെയും വ്യത്യസ്ഥമായും അവതരിപ്പിക്കാനാണ് നോക്കുന്നത്.”

Loading...

Leave a Reply

Your email address will not be published.

More News