Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:34 pm

Menu

Published on January 11, 2016 at 3:11 pm

മുത്തശ്ശി പേരക്കുട്ടിക്ക് ജന്‍മം നല്‍കി…!!

grandmother-gives-birth-to-granddaughter-in-us

ഹ്യൂസ്റ്റണ്‍: യു.എസില്‍ മുത്തശ്ശി പേരക്കുട്ടിക്ക് ജന്മംനല്‍കി. 54കാരിയായ ട്രാസോയ് തോംപ്‌സണാണ് മകളുടെ കുട്ടിക്ക് ജന്മം നല്‍കിയത്.28കാരിയായ കെല്ലിയും, 33കാരനായ ആരോണ്‍ മെക്കിസാക്കും മൂന്ന് വര്‍ഷത്തോളം സ്വന്തമായി ഒരു കുഞ്ഞിനുവേണ്ടി ചികിത്സകള്‍ നടത്തിവരുകയായിരുന്നു. രണ്ടുതവണ വന്ധ്യത ചികിത്സയ്ക്ക് വിധേയരാകുകയും കെല്ലിയുടെ ഗര്‍ഭം മൂന്നു തവണ അലസിപ്പോവുകയും ചെയ്തിരുന്നു. ഒരു കുട്ടിക്കായുള്ള മകളുടെയും മരുമകന്റെയും കാത്തിരിപ്പ് നീളുമെന്ന് ഉറപ്പായതോടെ കെല്ലിയുടെ അമ്മ ട്രാസേയ് ഇരുവര്‍ക്കും വേണ്ടി ഗര്‍ഭം ധരിക്കാന്‍ തയ്യാറായത്. മൂന്നാമത്തെ തവണയും ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിച്ചെങ്കിലും അബോര്‍ഷനായതിനെ തുടര്‍ന്ന് പിന്നീട് ഭ്രൂണം കെല്ലിയുടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. ജനുവരി ആറിന് പ്ലാനോ മെഡിക്കല്‍ സെന്ററില്‍ ട്രാസേയ് പെണ്‍കുട്ടിക്ക് ജന്മം നല്‍കി.വാടകഗര്‍ഭധാരണത്തിലൂടെ അമ്മ തനിക്ക് സമ്മാനിച്ചത് വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് കെല്ലി പറയുന്നു. കെല്ലിയുടെ കൗമാര പ്രായത്തില്‍ തനിക്ക് പ്രസവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തനിക്കു വേണ്ടി തന്റെ കുഞ്ഞിനെ അമ്മ പ്രസവിക്കുമോ എന്ന് തമാശയായി കെല്ലി പറഞ്ഞതായി ട്രെയ്‌സി പറയുന്നു. അമ്മ ട്രെയ്‌സിയുടെയും കെല്ലിയുടെയും പേരുകള്‍ ചേര്‍ത്ത് കെല്ലി കുഞ്ഞിന് കെല്‍സി എന്ന് പേരിട്ടു.

Loading...

Leave a Reply

Your email address will not be published.

More News