Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:20 am

Menu

Published on April 6, 2016 at 4:39 pm

കൊച്ചുമകളുടെ ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിംഗില്‍ തെളിഞ്ഞത് മുത്തശ്ശിയുടെ മുഖം…!!

great-grandmother-may-and-the-baby-scan

ചെറുമകളുടെ ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിംഗ് റിപ്പോർട്ട് കണ്ട് വീട്ടുകാർ ഞെട്ടി…! മുത്തശ്ശിയുടെ മുഖമാണ്‍ സ്കാനിംഗ്  റിപ്പോർട്ടിൽ കണ്ടത്.ഇംണ്ടിലെ ബോള്‍ട്ടന്‍ സ്വദേശിനിയായ സേഷ റിഗ്ബിയെന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശവിന്റെ സ്‌കാനിംഗിലാണ് അവരുടെ മുത്തശ്ശി മേയ് വര്‍തിങ്ടണിന്റെ മുഖം തെളിഞ്ഞത്.4ഡി അള്‍ട്രാ സ്‌കാനിംഗില്‍ കുഞ്ഞിന് തൊട്ടരുകിലായി തന്നെ മുത്തശ്ശിയുടെ മുഖവും കണ്ട് സേഷ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അമ്മൂമ്മയുടെ പഴയ ഒരു ഫോട്ടോയുടെ 4 ഡി സ്‌കാനിംഗ് പതിപ്പ് പോലെ തന്നെയായിരുന്നു റിപ്പോര്‍ട്ടിലെ ചിത്രവും. സേഷയെ മുത്തശ്ശിയ്ക്ക് ഒരുപാടിഷ്ടമായിരുന്നു.വിവാഹശേഷം ചെറുമകളുടെ കുഞ്ഞിനെ ലാളിക്കണമെന്നും അവർ ആഗ്രഹിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തിരണ്ടുകാരിയായ സേഷ മുപ്പത്തിയൊന്നുകാരനായ ഡാനിയലിനെ വിവാഹം ചെയ്തു. എന്നാല്‍ നാളുകള്‍ ഏറെ കഴിഞ്ഞിട്ടും സേഷയ്ക്ക് കുട്ടികളുണ്ടായില്ല. ഇതേതുടര്‍ന്ന് സേഷ വന്ധ്യാത ചികിത്സയ്ക്ക് വിധേയയാകുന്നതിനിടെയാണ് മുത്തശ്ശി മരണമടഞ്ഞത്. കഴിഞ്ഞ മാര്‍ച്ചിലാണ് മുത്തശ്ശി മേയ് വര്‍തിങ്ടണ്‍ മരിച്ചത്. ഇതിനിടെ സേഷ ഗര്‍ഭിണിയായി. അടുത്ത ഓഗസ്റ്റില്‍ സേഷ അമ്മയാകും.

Loading...

Leave a Reply

Your email address will not be published.

More News