Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:00 pm

Menu

Published on January 17, 2017 at 3:05 pm

ഗ്രീന്‍ ടീ കുടിച്ചാല്‍

green-tea-helps-to-lose-weight-other-benefits

അടുത്തിടെ നമുക്കിടയില്‍ പ്രീതിയാര്‍ജിച്ച പാനീയമാണ് ട്രീന്‍ ടീ. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്.

ശരീരഭാരം കുറയ്ക്കുന്നതിന് ഗ്രീന്‍ ടീ ഉത്തമമാണെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇതിനൊപ്പം തന്നെ കാന്‍സര്‍ ചികിത്സയുടെ മരുന്നുകള്‍ മൂലം വൃക്കയ്ക്കുണ്ടാകുന്ന തകരാര്‍ പരിഹരിക്കാനും ഗ്രീന്‍ടീ ഉത്തമമാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒരുസംഘം ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ഗ്രീന്‍ ടീ. ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, കാറ്റെച്ചിന്‍, തിയാനിന്‍ എന്നീ മൂന്നു ഘടകങ്ങള്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ഉപാപചയപ്രവര്‍ത്തനത്തോടു സമാനമായ തെര്‍മോജെനസിസിന് സഹായിക്കുന്നു. ഇതുമൂലം കൊഴുപ്പ് എരിഞ്ഞുതീരുന്നു.

ഭക്ഷണത്തിലെ കൊഴുപ്പ് വെളിയില്‍ കളയാന്‍ ശരീരത്തെ അതു സഹായിക്കുന്ന ഘടകമാണ് കാറ്റെച്ചിന്‍. തിയാനിന്‍ നേരിട്ടു ഭാരക്കുറവിന് സഹായിക്കുന്നില്ലെങ്കിലും തിയാനിന്‍ ഉള്ളില്‍ ചെന്നവര്‍ ശാന്തരാകുന്നു. അങ്ങനെ സ്‌ട്രെസ് കൂടി ആഹാരം കൂടുതല്‍ കഴിക്കുന്നത് ഒഴിവാകും.

കീമോതെറാപ്പിയിലുപയോഗിക്കുന്ന സിസ്പ്ലാറ്റിന്‍ വൃക്കയ്ക്ക് തകരാര്‍ ഉണ്ടാക്കുന്നതാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഗ്രീന്‍ടീയിലടങ്ങിയിയിരിക്കുന്ന പോളിഫിനോളിക് കോംപൗണ്ട് ആയ ഇ.സി.ജിക്ക് സാധിക്കും. സിസ്പ്ലാറ്റിന്റെ പാര്‍ശ്വഫലമാണ് വൃക്കയില്‍ വിഷബാധയ്ക്കും മറ്റ് അനുബന്ധരോഗങ്ങള്‍ക്കും  കാരണമാകുന്നത്.

Loading...

Leave a Reply

Your email address will not be published.

More News