Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:39 pm

Menu

Published on June 27, 2016 at 4:09 pm

കോഴിക്കോടൻ മണ്ണിൽ ആദ്യമായി ‘ഹാക്കത്തോൺ 2016’; സമ്മാനം 1.75 ലക്ഷം രൂപയും 400 Sq.Ft. ഓഫീസ് സ്പേസും

hackathon-events-in-kozhikode

കോഴിക്കോട് ഐടി രംഗത്ത് സ്വപ്നതുല്യമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് ഐടി സംരംഭകര്‍ക്കായി ‘ഹാക്കത്തോൺ 2016’ സംഘടിപ്പിക്കുന്നു. വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകളും, ആശയങ്ങളും, സൂത്രവിദ്യകളും, സാങ്കേതിക വിവരങ്ങളും മറ്റും പങ്കു വെക്കാനും കൈമാറാനും സംഘടിപ്പിക്കുന്ന ഒരു സംഗമമാണ് ഹാക്കത്തോൺ. പരിചയസമ്പന്നര്‍ക്കും നവാഗതര്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഹാക്കത്തോൺ മത്സരം ഇത്തവണ കോഴിക്കോട് ഗവണ്മെന്റ് സൈബർ പാർക്കിൽ ജൂലൈ 15,16 തീയതികളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. അൻപതോളം സി.ഇ.ഒ-കളും നിക്ഷേപകരും പങ്കെടുക്കുന്ന 24 മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട നിർണ്ണിതമായ ആളുകളാണ് പങ്കെടുക്കുക. നല്ല ആശയങ്ങളെയും പുതിയ സംരംഭങ്ങളേയും ഉയർത്തി കൊണ്ടുവരാനും, ധനസഹായം ആവശ്യമുള്ളവർക്ക് നിക്ഷേപകരുമായി നേരിട്ട് സംസാരിക്കാനും ഉള്ള ഒരു തുറന്ന വേദിയാകും ഈ ഹാക്കത്തോൺ 2016.

താല്പര്യമുള്ളവർ http://www.cyberparkkerala.org/hackathon/ എന്ന വെബ് സൈറ്റ് വഴി റജിസ്റ്റർ ചെയ്യുകയാണ് ആദ്യ പടി. മെയ് 2ന് ആരംഭിച്ച റെജിസ്ട്രേഷൻ നാളെ അവസാനിക്കും. തുടർന്നു നടത്തുന്ന മൂല്യ നിർണ്ണയ പ്രക്രിയയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് സെക്കൻഡ് റൗണ്ടിൽ പങ്കെടുക്കുക. അംഗ സംഖ്യ 3 ൽ കൂടാത്ത സാങ്കേതികവിദഗ്‌ദ്ധർക്കും വിവിധ സംരംഭകർക്കും ഹാക്കത്തോൺ മത്സരത്തിൽ പങ്കെടുക്കാം. മത്സര വിജയികൾക്ക് 1.75 ലക്ഷം രൂപയ്ക്ക് പുറമേ സൈബർപാർക്കിൽ 400 Sq.Ft. ഓഫീസ് സ്പേസ് നിക്ഷേപകരുടെ സഹായത്താൽ ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾ http://www.cyberparkkerala.org/hackathon/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Loading...

Leave a Reply

Your email address will not be published.

More News