Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈഹീല്‍ ചെരുപ്പുകള്‍ ഇന്നത്തെ തലമുറയിലെ യുവതികളുടെ ട്രെന്റാണ്.ആവശ്യത്തിന് ഉയരമുള്ളവരാണെങ്കിലും അല്ലെങ്കിലും ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല.എന്നാല്‍ ഹൈ ഹീല്‍ ധരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ നിരവധിയാണ്. ഹൈഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്ന സ്ത്രീകളില്‍ മൂന്നില്‍ ഒന്ന് ശതമാനത്തിനും നടുവു വേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.. കാല്‍വേദനയുണ്ടാകുന്നതിനും ഇതൊരു കാരണമാണ്. ഉയര്‍ന്ന മടമ്പിനനുസരിച്ച് സ്വയം പരുവപ്പെടുത്തുന്നതിനാല്‍ കണങ്കാലിലെ പേശികള്‍ ചുരുങ്ങിയും മുറുകിയുമിരിക്കും. ഉയര്‍ന്ന മടമ്പുള്ള ചെരിപ്പുകള്‍ ശരീരഭാരം തുല്യമല്ലാതെ കാലില്‍ വിതരണം ചെയ്യും. ഇത് പാദത്തിലെ സന്ധികളില്‍ വേദനയുണ്ടാകാന്‍ കാരണമാകും. ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സന്തുലിതാവസ്ഥ ക്രമീകരിക്കാന്‍ പിന്‍ഭാഗം അല്‍പ്പം വളച്ചാകും നില്‍ക്കുക. ഇത് സുഷുമ്‌നാ നാഡിക്ക് തകരാറുണ്ടാക്കും.പിന്നീട് ഹീലില്ലാത്ത ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ കടുത്ത വേദനയുണ്ടാകാന്‍ ഇടയുണ്ട്. നടക്കുമ്പോള്‍ സമതുലനം നഷ്ടപ്പെടുന്നതിനാല്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. അഥവാ വീണാല്‍ നെരിയാണിയില്‍ പൊട്ടലുണ്ടാകും. പാദത്തിന്റെ അസ്വാഭാവികമായ നില കാരണം നടക്കുമ്പോള്‍ മുട്ടിന് അമിത സമ്മര്‍ദ്ദമുണ്ടാകും. ഇത് സ്ത്രീകളില്‍ മുട്ട് തേയ്മാനം ഉണ്ടാകുന്നതിന് കാരണമാകും. ഹൈഹീല്‍ ചെരുപ്പുകളുടെ സ്ട്രാപ് ഉപ്പൂറ്റിയില്‍ മര്‍ദ്ദമേല്‍പ്പിക്കുന്നതിനാല്‍ ഉപ്പൂറ്റിയില്‍ എല്ലു വളര്‍ച്ചയുണ്ടാകാന്‍ കാരണമാകും.
Leave a Reply