Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:59 pm

Menu

Published on August 2, 2017 at 6:19 pm

സ്വന്തം പ്രസവവേദന കടിച്ചമര്‍ത്തി മറ്റൊരു യുവതിയുടെ പ്രസവമെടുത്ത ഡോക്ടര്‍

hats-off-to-doctor-mom-this-woman-paused-her-delivery-to-help-another-pregnant-lady

സ്വന്തം കുഞ്ഞിനു ജന്മം നല്‍കാന്‍ ലേബര്‍ റൂമില്‍ കാത്തിരിക്കവെ പ്രസവ വേദനയെടുത്ത് പുളഞ്ഞ മറ്റൊരു യുവതിയുടെ പ്രസവമെടുത്ത് ഒരു ഡോക്ടര്‍. അമാന്‍ഡ ഹെസ്സ് എന്ന ഡോക്ടറാണ് സ്വന്തം പ്രസവവേദന കടിച്ചമര്‍ത്തിക്കൊണ്ട് മറ്റൊരു യുവതിയുടെ പ്രസവമെടുത്തത്.

പ്രസവ വേദനയെടുത്ത് പുളയുമ്പോഴും കര്‍മ്മനിരതയായിരുന്ന ഡോ. അമാന്‍ഡ ഹെസ്സാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം. അമേരിക്കയിലെ കെന്റകിയാണ് സംഭവം. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായി ജൂലൈ 23നാണ് ഗൈനോക്കോളജി ഡോക്ടര്‍ കൂടിയായ അമാന്‍ഡയെ കെന്റക്കിയിലെ ആശുപത്രിയിലെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്.

പ്രസവസമയമടുത്തതിനാല്‍ സ്വന്തം മുറിയില്‍ കഴിയുമ്പോഴാണ് ഒരു യുവതിയുടെ നിലവിളി ഡോക്ടറിന്റെ കാതുകളിലെത്തിയത്. സ്വന്തം അസ്വസ്ഥതകള്‍ മറന്ന് അവര്‍ ശബ്ദംകേട്ട സ്ഥലത്തേക്കെത്തി. അവിടെ ഒരു യുവതി പ്രസവവേദനകൊണ്ട് പുളയുകയായിരുന്നു. ഗര്‍ഭിണിയെ പരിശോധിച്ച ഡോക്ടര്‍ അമാന്‍ഡയ്ക്ക് ഒരു കാര്യം ഉറപ്പായി. ഈ പ്രസവം ഉടന്‍ നടന്നില്ലെങ്കില്‍ അവരുടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകും. കാരണം പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ മുറിക്കൊണ്ടിരിക്കുകയാണ്.

യുവതിയുടെ ചികിത്സിക്കുന്ന ഡോക്ടറാകട്ടെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ്. ആള്‍ എത്താന്‍ ഇനിയും സമയമെടുക്കും. അതുവരെ കാത്തിരിക്കുന്നത് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കും. ഇതു മനസ്സിലാക്കിയ ഡോക്ടര്‍ അമാന്‍ഡ സ്വന്തം പ്രസവവേദനയെ കൂസാതെ യുവതിയുടെ പ്രസവമെടുക്കുകയായിരുന്നു.

കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതു കണ്ടു മടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഡോക്ടറും ഒരു കുഞ്ഞിന്റെ അമ്മയായി. അമാന്‍ഡയും മകന്‍ ഹെലന്‍ജോയ്‌സും സുഖമായിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് മറ്റൊരു ഡോക്ടറായ ഡോ. ഹല സാബ്രി ഫെയ്‌സ്ബുക്കില്‍ ഈ സംഭവം പങ്കുവെച്ചത്.

കുഞ്ഞിനെ കൈയിലെടുത്തു നില്‍ക്കുന്ന ഈ സുന്ദരി ഒരു മോഡലാണെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കുതെറ്റിയെന്നും ഇവരൊരു ഡോക്ടറാണെന്നും സ്വന്തം പ്രസവത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മറ്റൊരു യുവതിയുടെ പ്രസവമെടുത്ത് യുവതിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച വീരനായികയാണിതെന്നും പരിചയപ്പെടുത്തിക്കൊണ്ടാണ് ഡോ. അമാന്‍ഡയെ അഭിനന്ദിച്ചുകൊണ്ട് സുഹൃത്തുകൂടിയായ ഡോ. ഹല സാബ്രി ഫേസ്ബുക്ക് കുറിപ്പെഴുതിയത്. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ആ പോസ്റ്റിലൂടെയാണ് ലോകം ഈ ഡോക്ടറുടെ കഥയറിഞ്ഞത്.

പ്രസവിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ പകര്‍ത്തിയ കുഞ്ഞിനൊപ്പമുള്ള അമാന്‍ഡയുടെ ചിത്രവും ഹല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News