Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 8:14 pm

Menu

Published on June 12, 2017 at 12:25 pm

ഈ വീട്ടില്‍ ആരും മൂന്നുമാസത്തില്‍ക്കൂടുതല്‍ താമസിച്ചിട്ടില്ല!

haunted-house-for-sale-mineral-wells-texas

അമേരിക്കയിലെ ടെക്‌സാസ് നിവാസികള്‍ ഒരു പത്രപ്പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ്. പ്രദേശത്തെ ഒരു ഗംഭീര വീട് വില്‍പ്പനയ്ക്കുവെച്ചിരിക്കുന്നത് വെറും തുച്ഛമായ തുകയ്ക്കാണെന്നതായിരുന്നു കാരണം.

ടെക്‌സാസിലെ മിനറല്‍ വെല്‍സിലാമണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. നേരത്തെ 4.25 ബില്യന്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന വീടാണ് ഇപ്പോള്‍ വെറും 1,25000 ഡോളറിന് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. അതും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇത് ഒമ്പതാം തവണ. മാത്രമല്ല ഇതുവരെ ആരും മൂന്നുമാസത്തില്‍ക്കൂടുതല്‍ ഈ വീട്ടില്‍ താമസിച്ചിട്ടില്ല. കാരണം പ്രേതശല്യം തന്നെ.

എന്നാല്‍ ആളുകളെ ഉപദ്രവിക്കുന്ന പ്രേതമൊന്നുമല്ല ഇവിടെയുള്ളത്. ജനാലകള്‍ ഉടയ്ക്കുക, ഫ്രിഡ്ജിലെ ഭക്ഷണസാധങ്ങള്‍ എടുത്തുതിന്നുക. പാതിരാനേരത്ത് ഉച്ചത്തില്‍ ചിരിക്കുക, ഇതൊക്കെയാണ് പ്രേതത്തിന്റെ ചെയ്തികള്‍.

എന്തായാലും ഇതൊക്കെ കണ്ടും കേട്ടും പേടിച്ച് അവസാനത്തെ താമസക്കാരും ഈ വീടുവിട്ടുപോയി. കിട്ടുന്ന വിലയ്ക്ക് ഈ വീട് വിറ്റ് ഒഴിവാക്കാനായി പരസ്യം കൊടുത്തിരിക്കുകയാണ് ഉടമസ്ഥര്‍. ഒരു ശല്യക്കാരന്‍ പ്രേതത്തിനൊപ്പം അഡ്ജസ്റ്റ് ചെയ്ത് താമസിക്കാന്‍ കഴിവുള്ളവര്‍ മാത്രമേ ഈ വീടു വാങ്ങാവൂ..!, എന്ന് പരസ്യത്തില്‍ ഉടമ എടുത്തു പറയുന്നു.

1890 ല്‍ നിര്‍മ്മിച്ച വീടിന്റെ ആദ്യ ഉടമസ്ഥ ഫാനി യീഗര്‍ എന്ന വ്യക്തിയായിരുന്നു. അവരുടെ മരണശേഷം ഈ വീട് ഒരു വ്യഭിചാരശാലയായി മാറി. അതോടെ ഇവിടെ നിരവധി ദുര്‍മരണങ്ങള്‍ അരങ്ങേറിയത്രേ. ഇതിന്റെ മറപറ്റി നിറം പിടിപ്പിച്ച കഥകളും പ്രചരിച്ചു തുടങ്ങി. ഇടനാഴിയിലൂടെ ഉലാത്തുന്ന നിഴല്‍രൂപങ്ങളും രാത്രിയുടെ നിശബ്ദതയില്‍ ഉയരുന്ന അലമുറകളും പലരും കേട്ടു തുടങ്ങി. അയല്‍ക്കാരും മറ്റുമാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

പ്രേതവീട് എന്ന പേര് ചാര്‍ത്തപ്പെട്ടതോടെ സ്ഥിരതാമസത്തിനു ആരുമെത്താതായി. അതോടെ വീട് വാടകയ്ക്ക് നല്‍കിത്തുടങ്ങി. ആളുകള്‍ എത്തായതോടെ മാസവാടക കുറഞ്ഞുകുറഞ്ഞ് 200 ഡോളര്‍ വരെയായി.

ഈ വീട്ടില്‍ വെച്ച് മരിച്ച ഒരു വേശ്യയുടെ മകന്റെ പ്രേതമാണ് ഇവിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. രണ്ടുനിലകളിലായി മൂന്നു കിടപ്പുമുറികളും രണ്ടു ബാത്‌റൂമുകളും ലിവിങ് റൂമും അടുക്കളയുമാണ് ഈ വീട്ടിലുള്ളത്. എന്നാല്‍ ഇതില്‍ ഒരു ബാത്ത്‌റൂം തുറക്കാന്‍ സാധിക്കില്ല. കാരണം ഒരു പ്രത്യേക സുരക്ഷാ സംവിധാനം ഉപയോഗിച്ച് ബന്ധിച്ചിരിക്കുകയാണ് ഈ മുറി.

എന്നാല്‍ ഈ വീട്ടില്‍ പ്രേതമൊന്നുമില്ലെന്നും വീടിന്റെ പ്രത്യേക ആകൃതി കൊണ്ടാണ് ചില്ലറ തമാശകളൊക്കെ വീട്ടില്‍ നടക്കുന്നതെന്നുമാണ് വീട് പരിശോധിച്ച ആര്‍ക്കിടെക്ടുകള്‍ പറയുന്നത്. മാത്രമല്ല ചില ധൈര്യശാലികളും പാരാനോര്‍മല്‍ ആക്ടിവിസ്റ്റുകളും ഈ വീട് തേടിയെത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News