Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 7:00 pm

Menu

Published on October 7, 2017 at 5:54 pm

ടണല്‍ 33; വിഷാദനായ ആ ആത്മാവ് ജീവിക്കുന്നയിടം

haunted-tunnel-33-longest-rail

കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ യാതാരു പഞ്ഞവുമില്ല. ഇവയില്‍ ചിലത് കേള്‍ക്കുമ്പോഴേ ചിരിച്ച് തള്ളാമെങ്കിലും മറ്റ് ചിലത് അങ്ങനെയല്ല. പ്രേതകഥകളാണെങ്കില്‍ കൂടി അത് വിശ്വസിക്കാന്‍ ഒരു നൂറു കാരണങ്ങളുണ്ടാകും.

ഇത്തരത്തില്‍ പല പ്രേതകഥകളും നമുക്ക് ചുറ്റും അരങ്ങേറാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഷിംല-കല്‍ക്ക റെയില്‍ പാതയിലെ ഏറ്റവും നീളം കൂടിയ തുരങ്കങ്ങളിലൊന്നായ ടണല്‍ 33ന്റേതും.

വിഷാദനായ ഒരു ആത്മാവ് ചുറ്റിത്തിരിയുന്നുണ്ടെന്ന് വിശ്വസിക്കുന്ന ടണല്‍ 33 ന്റെ കഥ തീര്‍ത്തും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ സ്ഥലങ്ങളുള്ള മലകളുടെ റാണി എന്നറിയപ്പെടുന്ന ഷിംലയില്‍ തന്നെയാണ് പേടിപ്പിക്കുന്ന ഈ കഥയുടെ ഉത്ഭവം.

ഏറ്റവും സുന്ദരമായ ഈ സ്ഥലത്തിന് പറയാനുള്ളത് വിഷാദനായ ഒരാത്മാവിന്റെ കഥയാണ്. ഹിമാചലിലെ കല്‍ക്ക-ഷിംല റെയില്‍ വേ റൂട്ടിലെ ഏറ്റവും നീളം കൂടിയ ടണലാണ് ടണല്‍ 33. 1143.61 മീറ്റര്‍ നീളമുള്ള ഈ തുരങ്കം 25 കിലോമീറ്റര്‍ സ്പീഡില്‍ വരുന്ന ട്രെയിനിന് 2.5 മിനിട്ട് സമയമാണ് ക്രോസ് ചെയ്യാന്‍ വേണ്ടത്.

പ്രാദേശികമായ ധാരാളം വിശ്വാസങ്ങളും കഥകളും ഈ ടണലിനെ ചുറ്റിപ്പറ്റിയുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് വിഷാദനായ ആത്മാവ് ചുറ്റിത്തിരിയുന്ന കഥ. ആളുകള്‍ ഈ കഥ വിശ്വസിക്കുന്നുണ്ടെന്ന് മാത്രമല്ല പലരും അങ്ങനെയൊരാളെ കണ്ടതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് റെയില്‍വേ എന്‍ജിനീയറായ കേണല്‍ ബാരോങ് ആണ് ഈ കഥയിലെ നായകന്‍. കല്‍ക്ക-ഷിംല റെയില്‍ വേയിലെ മലകള്‍ക്കും കുന്നുകള്‍ക്കും ഇടയിലൂടെ റെയില്‍പാത നിര്‍മ്മിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കുപ്രസിദ്ധമായ ടണല്‍ 33 നിര്‍മ്മാണം അദ്ദേഹത്തിന്റെ ചുമതലയായിരുന്നു.

മലയുടെ ഇരുവശത്തുനിന്നും തുരന്ന് പൊതുവായ കേന്ദ്രത്തില്‍ കൂട്ടിമുട്ടുന്ന രീതിയില്‍ ഒരു തുരങ്കം നിര്‍മ്മിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതിനായി തന്റെ തൊഴിലാളികളെ രണ്ടായി വിഭജിച്ച് ഇരുവശത്തുനിന്നും ഒരേസമയം പണി ആരംഭിച്ചു.

തന്റെ കണക്കുകൂട്ടലനുസരിച്ച് രണ്ടു ടണലും താമസിയാതെ യോജിച്ച് ഒറ്റ ടണലായി മാറുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചത്. എന്നാല്‍ കണക്കുകൂട്ടലുകളിലെ പിഴവുകള്‍ കൊണ്ട് മധ്യഭാഗത്ത് അവ യോജിച്ചില്ല. ഇത് കേണലിന്റെ തെറ്റായി കണക്കാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് പിഴ വിധിച്ചു.

അതിന് ശേഷം ഒരു വിഷാദരോഗിയായി മാറിയ അദ്ദേഹം ഒരിക്കല്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെയും കൂട്ടി നടക്കാനിറങ്ങി. പെട്ടന്നുണ്ടായ തോന്നലില്‍ അദ്ദേഹം സ്വയം നിറയൊഴിച്ച് മരിക്കുകയും ചെയ്തു. മരണശേഷം കേണലിന്റെ ആത്മാവ് അവിടെ നിന്നും പോയിട്ടില്ല എന്നാണ് വിശ്വാസം.

കേണലിന്റെ അപ്രതീക്ഷിതമായ മരണത്തിനുശേഷം ചീഫ് എന്‍ജിനീയറായ എച്ച്.എസ് ഹെര്‍ലിങ്സ്റ്റണിനു പുതിയ ടണല്‍ നിര്‍മ്മിക്കാന്‍ ചുമതല കിട്ടി. എന്നാല്‍ അദ്ദേഹത്തിനും ഇതേ പ്രശ്നം വരികയും പിന്നീട് പ്രാദേശിക സന്യാസിയായ ബാബു ബാല്‍ക്കുവിന്റെ സഹായത്തോടെ അദ്ദേഹം തുരങ്കം നിര്‍മ്മിക്കുകയും ചെയ്തു എന്നാണ് ചരിത്രം.

പിന്നീട് കേണലിനോടുള്ള ബഹുമാനസൂചകമായി അദ്ദേഹത്തിന്റെ പേര് ടണലിന് നല്‍കുകയും ചെയ്തു. കേണലിന്റെ ആത്മാവ് കേണലിന്റെ ആത്മാവ് സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും കേണലിന്റെ ആത്മാവ് ഇവിടെ ഇപ്പോഴും ചുറ്റിക്കറങ്ങുന്നുണ്ടെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്.

ടണലിന്റെ ഇരുട്ടിലും നിശബ്ദതയിലും എന്തൊക്കയോ സംഭവിക്കുന്നുണ്ടെന്നാണ് ഇവിടത്തുകാര്‍ കരുതുന്നത്. 140 വര്‍ഷം പഴക്കമുള്ള ടണലിന്റെ ചുരവുകളില്‍ നിന്ന് വെള്ളം ഇറ്റുവീഴുന്ന ശബ്ദവും കുറച്ച് നടന്നാല്‍ പെട്ടെന്ന് ഇരുട്ടുപടരുന്നതൊമൊക്ക ഇവിടെ ആളുകളെ ഭയപ്പെടുത്തുന്നു.

സഞ്ചാരികളുടെ സാഹസിക സ്ഥലമായ ഇവിടം ഇപ്പോള്‍ പ്രേതത്തെ കാണാനായി വരുന്നവരുടെ സങ്കേതമാണ്. ഷിംലയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ തുരങ്കം നശിക്കാനായെങ്കിലും ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തിന് കുറവൊന്നുമില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News