Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:54 am

Menu

Published on September 2, 2018 at 12:00 pm

ഹൃദയാരോഗ്യത്തിന് മുരിങ്ങയില

health-benefits-of-muringa-leaves-drumstick-leaves

നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് മുരിങ്ങ. മുരിങ്ങക്കായയാണ് മിക്കവരും ഉപയോഗിക്കാറെങ്കിലും മുരിങ്ങയിലയുടെ പോഷകമൂല്യം ഞെട്ടിക്കുന്നതാണ്.

വൈറ്റമിന്‍ സി ഓറഞ്ചിനേക്കാള്‍ ഏഴ് മടങ്ങും വൈറ്റമിന്‍ എ കാരറ്റിനേക്കാള്‍ മൂന്നര മടങ്ങും പാലിനേക്കാള്‍ നാലു മടങ്ങ് കാല്‍സ്യവും രണ്ട് മടങ്ങ് പ്രോട്ടീനും ഏത്തപ്പഴത്തെക്കാള്‍ മൂന്ന് മടങ്ങ് പൊട്ടാസ്യവും അടങ്ങിയതാണ് മുരിങ്ങയില.

drumstick-leaves1

മാത്രമല്ല നാല്‍പ്പത്തിയാറോളം ആന്റിഓക്‌സിഡന്റുകളും ഏഴോളം മിനറല്‍സും അത്ര തന്നെ വൈറ്റമിനുകളും അമിനോ ആസിഡുകളും മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു.

മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ള ക്വയര്‍സെറ്റീന്‍ എന്ന ആന്റി ഓക്‌സിഡന്റ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇതിലെ പൊട്ടാസ്യം ഹൃദയത്തിന്റെ സംരക്ഷണത്തിനും സഹായകമാണ്. ഇതു കൂടാതെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ നില ക്രമപ്പെടുത്താനും മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും.

വൈറ്റമിന്‍ സി അടങ്ങിയതിനാല്‍ മുരിങ്ങയില കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കും.

നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ മുരിങ്ങയില സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്താം.

drumstick-leaves2

മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി കോംപ്ലക്‌സ് നാഡിവ്യൂഹങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരപ്പെടുത്താനും ഇരുമ്പ് സത്ത് വിളര്‍ച്ച കുറയ്ക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദഹനത്തിനെ സഹായിക്കുന്നതിനാല്‍ മുരങ്ങയില സ്വാഭാവികമായി വിശപ്പ് വര്‍ദ്ധിപ്പിക്കാനും സഹായകമാണ്. കൂടാതെ ചര്‍മ്മ സംരക്ഷണത്തിനു ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് മുരിങ്ങയില. ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും മുഖക്കുരുവിനെ തടയാനും ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ തടയാനും മുരങ്ങിയിലയ്ക്ക് സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News