Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 2:14 pm

Menu

Published on September 5, 2016 at 1:04 pm

ഫേസ്ബുക്ക് മെസഞ്ചറിൽ നിങ്ങൾ ഉടൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

hidden-facebook-messenger-tricks-you-need-to-try-right-now

ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് ഫേസ്ബുക്ക് മെസഞ്ചര്‍.ചാറ്റിലുള്ള കാര്യങ്ങൾ മൊബൈലിലൂടെ അറിയണമെങ്കിൽ മെസെഞ്ചർ കൂടിയേ തീരൂ .എന്നാൽ മെസെഞ്ചർ ഉപയോഗിക്കുന്ന പലർക്കും ഇപ്പോഴും അറിയാത്ത പല കാര്യങ്ങളുമുണ്ട്.ഇവിടെ പറയാൻ പോകുന്ന കാര്യവും അതുതന്നെയാണ്.

ഫേസ്ബുക്കില്‍ സുഹൃത്ത് നിരന്തരം പേര് മാറ്റുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എഫ്ബി മെസഞ്ചറില്‍ സുഹൃത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ആഡ് നിക്ക് നെയിം എന്ന ഓപ്ഷന്‍ തെളിഞ്ഞു വരും. ഇതുപയോഗിച്ച് നിക്ക് നെയിം ഒക്കെ ചേര്‍ത്ത് വയ്ക്കാം, സുഹൃത്തിനെ സ്ഥിരമായി ഈ പേരില്‍ വിശേഷിപ്പിക്കാം.

നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് സുഹൃത്തിനോട് പറയണമെങ്കില്‍ അതും ഇപ്പോള്‍ പറയാം. ചാറ്റില്‍ ഓപ്ഷന്‍സ് സൂചിപ്പിക്കുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ലൊക്കേഷന്‍ തിരഞ്ഞോടുക്കാനുളള ഓപ്ഷന്‍ ലഭിക്കുന്നതാണ്. ഇത് ഉപയോഗിച്ച് ഫ്രണ്ട്‌സില്‍ ആര്‍ക്ക് വേണമെങ്കിലും നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം കൃത്യമായി അയച്ചു കൊടുക്കാന്‍ കഴിയും.

ചില വിമാനങ്ങളില്‍ എഫ്ബി മെസഞ്ചറിലെ എയര്‍ലൈന്‍സിന്റെ നോട്ടിഫിക്കേഷന്‍ ബോര്‍ഡിംഗ് പാസായി ഉപയോഗിക്കാനാകും. ഈ ഒരു സംവിധാനം ഉപഭോക്താക്കള്‍ക്ക് ആദ്യം നല്‍കിയത് ഡച്ച് എയര്‍വേയ്‌സാണ്. ഇത് ഏറ്റവും നല്ലൊരു സവിശേഷതയാണ്.

മെസഞ്ചറിള്‍ സ്ഥിരം നീല കണ്ട് മടുത്തെങ്കില്‍ അതിന്റെ നിറം മാറ്റാന്‍ മെസഞ്ചറില്‍ സാധിക്കും. അതിനായി കോണ്ടാക്സ്സിലെ Change Colour എന്ന് നല്‍കിയാല്‍ മതി.

ഫേസ്ബുക്ക് മെസഞ്ചറില്‍ ഇല്ലാത്തവരുമായി എഫ്ബി മെസഞ്ചര്‍ വഴി വിവരങ്ങള്‍ പങ്കു വയ്ക്കാം. അതിനായി മെസഞ്ചര്‍ ആപ്പ് ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇത് നിങ്ങള്‍ക്ക് ചെയ്യാനാകും.

ഫേസ്ബുക്ക് മെസഞ്ചറില്‍ നിങ്ങള്‍ക്ക് ചെസ് കളിക്കാമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ സുഹൃത്തുമായി നിങ്ങള്‍ക്ക് വേണമെങ്കില്‍ മെസഞ്ചര്‍ വഴി ചെസ് കളിക്കാം. ചാറ്റില്‍ @fbchess help എന്ന് ടൈപ്പ് ചെയ്ത് നിങ്ങള്‍ക്ക് ചെസ് കളിച്ചു തുടങ്ങാം. ഇനി ചെസ് കളിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് @fbchess help എന്ന് ടൈപ്പ് ചെയ്താല്‍ സഹായം ലഭിക്കുന്നതാണ്.

മെസഞ്ചര്‍ വഴി സുഹൃത്തുക്കള്‍ക്ക് പണം കൈമാറാനും വഴിയുണ്ട്. കൂടുതല്‍ ഓപ്ഷനിലേയ്ക്ക് പോയാല്‍ പേയ്‌മെന്റ് എന്ന് കാണാവുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്താല്‍ ആദ്യം ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കേണ്ടി വരും.

നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായി ഏതെങ്കിലും വിഷയത്തെക്കുറിച്ച ഗ്രൂപ്പ് ചാറ്റിങ്ങ് ചെയ്യണമെങ്കില്‍ അതിനും വഴിയുണ്ട്. എല്ലാവര്‍ക്കും ഓരോതവണ മെസേജുകള്‍ വരുമ്പോഴും നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ്. കൂടാതെ ഗ്രൂപ്പുകള്‍ക്ക പേരുകള്‍ ഇടുകയും ചെയ്യാം.

സാധാരണ നിങ്ങളുടെ കോണ്ടാക്‌സിലേയോ ഫ്രണ്ട്‌സുകളുടേയോ മെസേജുകള്‍ മാത്രമാണ് മെസഞ്ചര്‍ വഴി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഫ്രണ്ട്സ്സ് അല്ലാത്തവര്‍ അയച്ച മെസേജുകളും നോക്കാനും മാര്‍ഗ്ഗമുണ്ട്. അതിനായി സെറ്റിങ്ങ്‌സില്‍ പീപ്പിള്‍ എന്ന ഓപ്ഷനില്‍ പോയി മെസേജ് റിക്വസ്റ്റില്‍ നോക്കിയാല്‍ ഫ്രണ്ട്സ്സ് അല്ലാത്തെ വരുന്നവരുടെ മെസേജുകള്‍ കാണാം.

ആര്‍ക്കെങ്കിലും ക്യൂട്ട് മെസേജ് അയയ്ക്കണമെങ്കില്‍ @dailycute എന്ന് ടൈപ്പ് ചെയ്യുക. ഉടന്‍ തന്നെ നിങ്ങള്‍ക്ക് സ്‌പെഷ്യല്‍ ക്യൂട്ട് പടം ലഭിക്കും. ഇത് ഫ്രണ്ട്സ്സുമായി പങ്കു വയ്ക്കാം.

മെസഞ്ചറിലെ ക്യാമറ ഐക്കണില്‍ ക്ലിക്കു ചെയ്താല്‍ വളരെ പെട്ടന്നു തന്നെ ഫോട്ടോകള്‍ എടുത്ത് പങ്കു വയ്ക്കാനാകും. ഇതേ ടൂളില്‍ ബട്ടണ്‍ ദീര്‍ഘ നേരം അമര്‍ത്തിപ്പിടിച്ചാല്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് പങ്കു വയ്ക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News